കട്ടച്ചിറ ശ്രീഭദ്രകാളിക്കാവ് ക്ഷേത്രത്തില്‍ മൂന്നുനാള്‍ നീണ്ടുനില്‍ക്കുന്ന തിരുവുത്സവത്തിന് തുടക്കമായി. തിരുവുത്സവ ആഘോഷങ്ങളുടെ ഭാഗമായി നടത്തിയ കാര്‍ത്തിക പൊങ്കാല ബാലതാരം മാളികപ്പുറം ഫെയിം ദേവനന്ദ ഭദ്രദീപ പ്രകാശനം നടത്തി ഉദ്ഘാടനം ചെയ്തു. മുനിസിപ്പല്‍ കൗണ്‍സിലര്‍ ഇ. എസ്. ബിജു, കെ വി പത്മനാഭന്‍, സുനീഷ് ക്ഷേത്രം ഭാരവാഹികളായ പി കെ വിനോദ്, കെ എസ് ആനന്ദ്, കെ കെ വിനോദ്, കെ. സി. കൃഷ്ണന്‍കുട്ടി, കെ. കെ. കൃഷ്ണന്‍കുട്ടി, കെ കെ മനോജ് തുടങ്ങിയവര്‍ പ്രസംഗിച്ചു. ആഘോഷങ്ങളുടെ ഭാഗമായി കള്ളമെഴുത്തും പാട്ട്, ഗരുഡന്‍ പറവ, കലശം, ദേശ താലപ്പൊലി തുടങ്ങിയ ചടങ്ങുകള്‍ നടക്കും. തിരുവുത്സവത്തിന്റെ ഒന്നാം ദിനമായ ശനിയാഴ്ച ദേവി പാരായണം, ഭാഗവത പാരായണം, പ്രഭാത പൂജ, സംഗീത സദസ്സ് , തിരുവാതിര, കലാസന്ധ്യ എന്നിവയും ഉണ്ടായിരുന്നു. മൂന്നാം ഉത്സവ ദിനമായ തിങ്കളാഴ്ച വൈകുന്നേരം 5.30ന് ദേശ താലപ്പൊലിപുറപ്പാട് നടക്കും.
0 Comments