Breaking...

9/recent/ticker-posts

Header Ads Widget

അപകടക്കെണിയൊഴിവാക്കാന്‍ നടപടി സ്വീകരിച്ചതായി മോന്‍സ് ജോസഫ് MLA



    കിടങ്ങൂര്‍ ക്ഷേത്രം - ചെമ്പിളാവ് റോഡിലെ അപകടക്കെണി ഒഴിവാക്കാന്‍ നടപടി സ്വീകരിച്ചതായി മോന്‍സ് ജോസഫ് MLA പറഞ്ഞു. റോഡിലെ വളവില്‍ സംരക്ഷണ ഭിത്തിയില്ലാത്തത് മൂലം വാഹനങ്ങള്‍ അപകടത്തില്‍പ്പെടുന്നത് പതിവായിരുന്നു. വീതികുറഞ്ഞ റോഡില്‍ വളവ് തിരിഞ്ഞെത്തുന്ന വാഹനങ്ങള്‍ അപകടത്തില്‍പ്പെടുന്നത്  ഒഴിവാക്കാന്‍ നടപടികള്‍ സ്വീകരിക്കണമെന്ന് പഞ്ചായത്തംഗം ദീപലതയുടെ നേതൃത്വത്തില്‍ പ്രദേശവാസികള്‍ PWD അധികൃതരോട് ആവശ്യപ്പെട്ടിരുന്നു. പഞ്ചായത്ത്  പ്രസിഡന്റ് തോമസ് മാളിയേക്കലും വാര്‍ഡംഗം ദീപലതയും പ്രശ്‌നം MLA യുടെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു.  ഇതേത്തുടര്‍ന്ന്  അപകടസാധ്യത ഒഴിവാക്കുന്നതിനായി  ക്രാഷ് ബാരിയര്‍ സ്ഥാപിക്കാന്‍ PWD നടപടി സ്വീകരിച്ചു. എന്നാല്‍ വളവില്‍ ക്രാഷ് ബാരിയര്‍ സ്ഥാപിക്കാന്‍ കഴിയാത്തത് മൂലം അപകടാവസ്ഥ പൂര്‍ണ്ണമായി പരിഹരിക്കാന്‍ കഴിഞ്ഞിരുന്നില്ല.  ഇതേത്തുടര്‍ന്ന് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ താത്കാലികമായി ഇരുമ്പുകമ്പികള്‍ സ്ഥാപിച്ച് അപകടക്കെണിയൊഴിവാക്കാന്‍ നടപടി സ്വീകരിച്ചു.  കിടങ്ങൂര്‍ ഉത്സവത്തിനു മുന്‍പായി ജോലികള്‍ പൂര്‍ത്തികരിക്കും. പിന്നീട് കോണ്‍ക്രീറ്റ് ചെയ്ത ഉറപ്പുള്ള സംരക്ഷണഭിത്തി നിര്‍മ്മിച്ച് അപകടക്കെണി ഒഴിവാക്കാന്‍ PWD നടപടി സ്വീകരിക്കുമെന്ന് മോന്‍സ് ജോസഫ് MLA പറഞ്ഞു.




Post a Comment

0 Comments