കിടങ്ങൂര്‍ ഗ്രാമപഞ്ചയത്തിന്റെ 2024-25 സാമ്പത്തിക വര്‍ഷത്തേക്കുള്ള ബജറ്റ് വൈസ് പ്രസിഡന്റ് രശ്മി രാജേഷ് മോനിപ്പള്ളില്‍ അവതരിപ്പിച്ചു. 21.75 കോടി രൂപ വരവും 21.34 കോടി രൂപ ചിലവും 41 ലക്ഷം രൂപ മിച്ചവുമുള്ള ബജറ്റാണ് വൈസ് പ്രസിഡന്റ് അവതരിപ്പിച്ചത്. പാലിയേറ്റീവ് പരിചരണം, വയോജനക്ഷേമം, ഭിന്നശേഷിയുള്ള കുട്ടികള്‍ക്കായി ബഡ്‌സ് സ്‌ക്കൂള്‍ തുടങ്ങി സേവന മേഖലയില്‍ ഏഴ് കോടി എഴുപത് ലക്ഷം രൂപയും, നെല്‍കൃഷിയും ക്ഷീര വികസനവും ഉള്‍പ്പെടുന്ന ഉല്‍പാദന മേഖലക്കായി 1.5 കോടിയും, റോഡ് നിര്‍മ്മാണമടക്കമുള്ള പശ്ചാത്തലമേഖലക്കായി 4.2 കോടിയും, ബജറ്റില്‍ വകയിരുത്തിയിട്ടുണ്ട്. പട്ടിക ജാതി ക്ഷേമപദ്ധതികള്‍ക്കായി 65 ലക്ഷം രൂപയും വനിത - ശിശുക്ഷേമ പദ്ധതികള്‍ക്കായി 66.5 ലക്ഷം രൂപയും മാലിന്യ സംസ്‌ക്കരണത്തിനായി 50 ലക്ഷം രൂപയും നീക്കി വച്ചിട്ടുണ്ട്. ലൈഫ് പദ്ധതിയടക്കമുള്ള ഭവന നിര്‍മ്മാണ - പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്കായി 3.38 കോടി രൂപ വകയിരുത്തി. ഗ്രാമപഞ്ചായത്ത് ഹാളില്‍ നടന്ന യോഗത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് തോമസ് മാളിയേക്കല്‍ അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷന്‍മാരായ പി.ജി സുരേഷ്, പി.റ്റി സനില്‍കുമാര്‍, ദീപ സുരേഷ്, മുന്‍ പ്രസിഡന്റ് ബോബി മാത്യു, പഞ്ചായത്ത് ജനപ്രതിനിധികള്‍, അസിസ്റ്റന്റ് സെക്രട്ടറി അനീഷ്, നിര്‍വ്വഹണ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
0 Comments