Breaking...

9/recent/ticker-posts

Header Ads Widget

റോഡു മുറിച്ചു കടക്കുന്നതിനിടയില്‍ ബൈക്കിടിച്ച് വൃദ്ധന്‍ മരണമടഞ്ഞു.



കിടങ്ങൂരില്‍ റോഡു മുറിച്ചു കടക്കുന്നതിനിടയില്‍ ബൈക്കിടിച്ച് വൃദ്ധന്‍  മരണമടഞ്ഞു.. ഏറ്റുമാനൂര്‍ പൂഞ്ഞാര്‍ സംസ്ഥാന പാതയില്‍ കിടങ്ങൂര്‍ ഹൈവേ ജംഗ്ഷനു സമീപമാണ് അപകടമുണ്ടായത് കട്ടച്ചിറ ഊന്നുകല്ലും തൊട്ടിയില്‍ തോമസാണ് മരണമടഞ്ഞത്.  ഉച്ചയ്ക്ക്  2 മണിയോടെ റോഡു മുറിച്ചു കടക്കുന്നതിനിടയിലാണ് ബൈക്ക് തോമസിനെ ഇടിച്ചുതെറിപ്പിച്ചത്. പരിക്കേറ്റ തോമസിനെ കാരിത്താസ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ബൈക്കോടിച്ചിരുന്നയാളെ പരിക്കുകളോടെ മാര്‍സ്ലീവാ മെഡിസിറ്റിയില്‍ പ്രവേശിപ്പിച്ചു. കിടങ്ങൂര്‍ പോലീസ് സ്ഥലത്തെത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു.




Post a Comment

0 Comments