കിടങ്ങൂര്‍ ഗ്രാമസേവാസമിതിയുടെ ആഭിമുഖ്യത്തില്‍ ഫോക്ക് ലോര്‍ പുരസ്കാരം നേടിയ പി. എം നാരായണ കൈമളെ ആദരിച്ചു. കിടങ്ങൂര്‍ ദേവസ്വം ഹാളില്‍ നടന്ന ചടങ്ങില്‍ രാഷ്ട്രീയ സ്വയംസേവക സംഘം കോട്ടയം വിഭാഗ് പ്രചാരക് പി.എം രജീഷ് പൊന്നാടയും സ്നേഹോപഹാരവും നല്കി. കഴിഞ്ഞ 45 വര്‍ഷമായി വേലകളി എന്ന കലാരൂപവുമായി ഇഴുകിചേര്‍ന്ന ജീവിതത്തില്‍ 400 ഓളം ശിഷ്യന്മാരെ വാര്‍ത്തെടുക്കാന്‍ പി.എം നാരായണകൈമള്ക്കു കഴിഞ്ഞു. പുതിയ തലമുറയിലെ കുട്ടികളെയും സംസ്കാരിക പൈതൃകമുള്കൊണ്ട് വളരുന്നതിനു വേലകളി എന്ന കലാരൂപത്തിലൂടെ കുഞ്ഞനിയന് മാഷ് നടത്തിയ സേവനങ്ങളെ അനുസ്മരിച്ചു കൊണ്ടാണ് കിടങ്ങൂര്‍ ഗ്രാമസേവ സമിതി അദ്ദേഹത്തിന് സ്നേഹാദരങ്ങളര്പ്പിച്ചത്.
0 Comments