Breaking...

9/recent/ticker-posts

Header Ads Widget

കിടങ്ങൂര്‍ പഞ്ചായത്തില്‍ ബോധവല്‍ക്കരണ സെമിനാര്‍ നടത്തി.



ഗ്രാമീണ ഭവനങ്ങളില്‍ ശുദ്ധമായ കുടിവെള്ളം എത്തിക്കുന്നത് ലക്ഷ്യമിട്ട് കേന്ദ്ര സര്‍ക്കാര്‍ ആവിഷ്‌ക്കരിച്ച ജല്‍ജീവന്‍ പദ്ധതിയുടെ ഭാഗമായി കിടങ്ങൂര്‍ പഞ്ചായത്തില്‍ ബോധവല്‍ക്കരണ സെമിനാര്‍ നടത്തി. പഞ്ചായത്ത് പ്രസിഡന്റ് തോമസ് മാളിയേക്കല്‍ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് രശ്മി രാജേഷ് മോനിപ്പള്ളില്‍ അധ്യക്ഷത വഹിച്ചു.  കിടങ്ങൂരിലെ വിവിധ വാര്‍ഡുകളില്‍ പ്രവര്‍ത്തിക്കുന്ന പ്രാദേശിക കുടിവെള്ള പദ്ധതികളുടെ പ്രതിനിധികള്‍ പങ്കെടുത്തു.പദ്ധതി നിര്‍വ്വഹണ സഹായ ഏജന്‍സിയായ പാലാ സോഷ്യല്‍ വെല്‍ഫെയര്‍ സൊസൈറ്റിയുടെ പ്രതിനിധിയായ ഡാന്റിസ് കൂനാനിക്കല്‍ , ഉല്ലാസ് എന്നിവര്‍ ക്ലാസ്സുകള്‍ നയിച്ചു. വികസന സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍ പി.ജി സുരേഷ്, ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ പി.റ്റി സനില്‍കുമാര്‍, മുന്‍ പഞ്ചായത്ത് പ്രസിഡന്റ് ബോബി മാത്യു, വിവിധ വാര്‍ഡുകളിലെ ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.




Post a Comment

0 Comments