Breaking...

9/recent/ticker-posts

Header Ads Widget

കിടങ്ങൂര്‍ ഉത്സവാഘോഷ നിറവില്‍



കിടങ്ങൂര്‍ ഉത്സവാഘോഷ നിറവില്‍. ശ്രീസുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തിലെ തിരുവുത്സവത്തിന്റെ കൊടിയേറ്റ് രാത്രി 9 ന് നടക്കും. ക്ഷേത്രം തന്ത്രി ഇരിങ്ങാലക്കുട തരണനല്ലൂര്‍ രാമന്‍ നമ്പൂതിരി പ്പാടിന്റെയും മേല്‍ശാന്തി വാരിക്കാട് നാരായണന്‍ ശ്രീനേഷിന്റെയും മുഖ്യകാര്‍മ്മികത്വത്തിലാണ് കൊടിയേറ്റ് ചടങ്ങുകള്‍ നടക്കുന്നത്. കൊടിയേറ്റ് നടക്കുമ്പോള്‍ കൂത്തമ്പലത്തില്‍ സൂത്രധാരന്‍ കൂത്ത് അരങ്ങേറും. തിരുവുത്സവാ ഘോഷങ്ങളോടനുബന്ധിച്ച് വെള്ളിയാഴ്ച രാവിലെ പഞ്ചവിംശതി കലശം, വടക്കും തേവര്‍ക്ക് കളഭാഭിഷേകം എന്നിവ നടന്നു. വൈകീട്ട് തിരുവരങ്ങിന്റെ ഉദ്ഘാടനം ക്ഷേത്രം ഊരാളന്‍ കൊങ്ങോര്‍ പിള്ളി ദാമോദരന്‍ നമ്പൂതിരിയും മിനിസ്‌ക്രീന്‍ താരം ശ്യാം എസ് നമ്പൂതിരിയും ചേര്‍ന്ന് നിര്‍വ്വഹിച്ചു. സംഗീത കൗസ്തുഭം T S രാധാകൃഷ്ണജിയും സംഘവും ഭക്തി ഗാന തരംഗിണി അവതരിപ്പിച്ചു.




Post a Comment

0 Comments