Breaking...

9/recent/ticker-posts

Header Ads Widget

കിടങ്ങൂര്‍ ഉല്‍സവത്തിന് മുന്നോടിയായി അവലോകനയോഗം ചേര്‍ന്നു



    കിടങ്ങൂര്‍ ശ്രീ സുബ്രഹ്‌മണ്യ സ്വാമിക്ഷേത്രത്തിലെ തിരുവുത്സവാഘോഷങ്ങള്‍ ഫെബ്രുവരി 16 മുതല്‍ 25 വരെ നടക്കും. ഉത്സവാഘോഷങ്ങളുടെ വിജയകരമായ നടത്തിപ്പിനായി വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെ പ്രതിനിധികളും ദേവസ്വം അധികാരികളും ജനപ്രതിനിധികളും പങ്കെടുത്ത അവലോകനയോഗം ദേവസ്വം ഹാളില്‍ നടന്നു. മോന്‍സ് ജോസഫ് MLA യുടെ അദ്ധ്യക്ഷതയിലാണ് യോഗം ചേര്‍ന്നത്. പാലാ RDO  KP ദീപ, ഡപ്യൂട്ടി തഹസീല്‍ദാര്‍ B മഞ്ജിത്,  കിടങ്ങൂര്‍ SHO സതികുമാര്‍, കിടങ്ങൂര്‍  പഞ്ചായത്ത് പ്രസിഡന്റ് തോമസ് മാളിയേക്കല്‍,  വൈസ് പ്രസിഡന്റ് രശ്മി രാജേഷ്, പഞ്ചായത്തംഗം ദീപലത, ദേവസ്വം മാനേജര്‍ NP ശ്യാംകുമാര്‍,  സെക്രട്ടറി ശ്രീജിത് നമ്പൂതിരി,  PWD, Fireforce, വാട്ടര്‍ അതോറിറ്റി, KSEB  പ്രതിനിധികള്‍,  വിവിധ വകുപ്പുകളുടെ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.   ഉത്സവ ആഘോഷങ്ങള്‍ തടസ്സങ്ങളില്ലാതെ നടത്തുന്നതിനാവശ്യമായ ക്രമീകരണങ്ങള്‍ യോഗം ചര്‍ച്ച ചെയ്തു. വൈദ്യുതി മുടക്കം ഒഴിവാക്കാനും ജലവിതരണം സുഗമമാക്കാനും നടപടി സ്വീകരിക്കും. പോലീസും പ്രത്യേക ജാഗ്രത പുലര്‍ത്തും.  വിവിധ വകുപ്പുകളുടെ സഹകരണത്തോടെ നടപ്പാക്കേണ്ട പ്രവര്‍ത്തനങ്ങളും യോഗം ചര്‍ച്ച ചെയ്തു. കിടങ്ങൂര്‍ ക്ഷേത്രം ജംഗ്ഷനും പാലത്തിനുമിടയില്‍ റോഡിന്റെ വശങ്ങള്‍ കോണ്‍ക്രീറ്റ് ചെയ്തിട്ടുണ്ട്.  ക്ഷേത്രത്തിലേയ്കക്ക് എത്തുന്നവര്‍ക്ക് റോഡിലെ തിരക്കില്‍ നിന്നും ആശ്വാസമാവുന്ന രീതിയിലാണ് കോണ്‍ക്രീറ്റിംഗ് നടത്തിയത്. എന്നാല്‍ ഇവിടെ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നത് ഒഴിവാക്കണമെന്ന് ആവശ്യമുയര്‍ന്നു. പ്രശ്‌നം ശ്രദ്ധയില്‍പ്പെട്ടതായും ഈ ഭാഗത്ത് വാഹന പാര്‍ക്കിംഗ് നിരോധിച്ചതായും മോന്‍സ് ജോസഫ് MLA അറിയിച്ചു. കിടങ്ങൂരിലെ ഉത്സവാഘോഷങ്ങളിലും കാവടി ഘോഷയാത്രയിലും പങ്കെടുക്കാനെത്തുന്നവര്‍ക്ക് ആവശ്യമായ എല്ലാ സൗകര്യങ്ങളും ഉറപ്പാക്കുമെന്ന് വിവിധ വകുപ്പുകളുടെ പ്രതിനിധികളും ജനപ്രതിനിധികളും വ്യക്തമാക്കി.




Post a Comment

0 Comments