Breaking...

9/recent/ticker-posts

Header Ads Widget

കിടങ്ങൂര്‍ ശ്രീസുബ്രഹ്‌മണ്യസ്വാമിക്ഷേത്രത്തിലെ തിരുവുത്സവാഘോഷങ്ങള്‍ക്ക് വെള്ളിയാഴ്ച കൊടിയേറും.



കിടങ്ങൂര്‍ ശ്രീസുബ്രഹ്‌മണ്യസ്വാമിക്ഷേത്രത്തിലെ തിരുവുത്സവാഘോഷങ്ങള്‍ക്ക് വെള്ളിയാഴ്ച കൊടിയേറും. ഉത്സവാഘോഷങ്ങള്‍ക്കു മുന്നോടിയായി പിറയാര്‍ ക്ഷേത്രാങ്കണത്തില്‍ നിന്നും ആരംഭിച്ച കുലവാഴ ഘോഷയാത്ര ഭക്തിനിര്‍ഭരമായി.വെള്ളിയാഴ്ച രാത്രി 9 ന്  കൊടിയേറ്റ് ചടങ്ങുകളോടെ  ആരംഭിക്കുന്ന തിരുവുത്സവാഘോഷങ്ങള്‍ക്കായി കിടങ്ങൂര്‍ ഒരുങ്ങിക്കഴിഞ്ഞു ആഘോഷങ്ങള്‍ക്കു മൂന്നോടിയായി കുലവാഴ കരിക്കിന്‍ കുല സമര്‍പ്പണ ഘോഷയാത്ര ബുധനാഴ്ച വൈകീട്ട്  നടന്നു. പിറയാര്‍ ശിവകുളങ്ങര ക്ഷേത്രാങ്കണത്തില്‍ നിന്നുമാണ് അലങ്കരിച്ച രഥത്തില്‍ കുലവാഴകളും കരിക്കിന്‍ കുലകളുമായി ഘോഷയാത്ര ആരംഭിച്ചത് ' പിറയാര്‍ കരക്കാരുടെ നേതൃത്വത്തിലായിരുന്നു സമര്‍പ്പണ ഘോഷയാത്ര. ക്ഷേത്രാങ്കണത്തില്‍ മാനേജര്‍ NP ശ്യാംകുമാറും, സെക്രട്ടറി ശ്രീജിത് നമ്പൂതിരിയും ചേര്‍ന്ന് സമര്‍പ്പണ ഘോഷയാത്രയെ സ്വീകരിച്ച്  കുലവാഴകളും കരിക്കിന്‍ കുലകളും ഏറ്റുവാങ്ങി





Post a Comment

0 Comments