Breaking...

9/recent/ticker-posts

Header Ads Widget

കൂടല്ലൂര്‍ സെന്റ് ജോസഫ് യുപി സ്‌കൂളിന്റെ 109 -ാമത് വാര്‍ഷികം



കൂടല്ലൂര്‍ സെന്റ്  ജോസഫ് യുപി സ്‌കൂളിന്റെ   109 -ാമത് വാര്‍ഷികം സെന്റ്  മേരീസ് പാരീഷ് ഹാളില്‍  നടന്നു. സ്‌കൂള്‍ ഹെഡ്മിസ്ട്രസ് സി ജോണ്‍സിയ വീഡിയോ പ്രസന്റേഷനിലൂട   സ്‌കൂള്‍ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സ്‌കൂള്‍ മാനേജര്‍ റവ. ഫാ. ജോസ് പൂതൃക്കയില്‍ സ്വാഗതം ആശംസിച്ചു. കോട്ടയം അതിരൂപത കോര്‍പ്പറേറ്റ് സെക്രട്ടറി റവ. ഫാ. തോമസ് പുതിയകുന്നേല്‍അധ്യക്ഷനായിരുന്നു. കോട്ടയം D. P. C കെ. ജെ. പ്രസാദ് സാര്‍ ഉദ്ഘാടന കര്‍മ്മം നിര്‍വഹിച്ചു.  കിടങ്ങൂര്‍ ഗ്രാമപഞ്ചായത്ത് വാര്‍ഡ് മെമ്പര്‍ ശ്രീമതി സിബി സിബി  L. S. S വിജയിയെ ആദരിച്ചു. P. T. A പ്രസിഡന്റ്  ജോമോന്‍ ചെറുവള്ളി കൈയെഴുത്തു മാസിക പ്രകാശനം ചെയ്തു.  32 വര്‍ഷത്തെ സേവനത്തിനുശേഷം വിരമിക്കുന്ന മേരിക്കുട്ടി ടീച്ചറിന് സ്റ്റാഫ് സെക്രട്ടറി റവ. സി. സജിതയും വിദ്യാര്‍ത്ഥി പ്രതിനിധി മാസ്റ്റര്‍ ആല്‍ബി ബിനുവും ആശംസകള്‍ അറിയിച്ചു .സ്‌കൂള്‍ ലീഡര്‍ മാസ്റ്റര്‍ ജോയല്‍ എബി കൃതജ്ഞതയര്‍പ്പിച്ചു. കുട്ടികളുടെ വിവിധ കലാപരിപാടികളും നടന്നു.




Post a Comment

0 Comments