കോട്ടയം ജനറല്‍ ആശുപത്രിയില്‍ പുതിയ നേത്ര ശസ്ത്രക്രിയാ തിയേറ്റര്‍ തുറന്നു. HMC ഫണ്ടില്‍ നിന്നും 37 ലക്ഷം രൂപ ചെലവഴിച്ച് നിര്‍മ്മിച്ച ഓപ്പറേഷന്‍ തീയേറ്ററിന്റെ ഉദ്ഘാടനം മന്ത്രി VN വാസവന്‍ നിര്‍വഹിച്ചു. കേരളത്തില്‍ ഏറ്റവും കൂടുതല്‍ നേത്ര ശസ്ത്രക്രിയകള്‍ നടത്തിയത് കോട്ടയം ജനറല്‍ ആശുപത്രിയിലാണെന്ന് സഹകരണ-തുറമുഖ വകുപ്പ് മന്ത്രി വി.എന്‍. വാസവന്‍ പറഞ്ഞു. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ. ചടങ്ങില്‍ അധ്യക്ഷനായിരുന്നു. ആരോഗ്യ വകുപ്പില്‍ അഡീഷണല്‍ ഡയറക്ടറായി സ്ഥാനക്കയറ്റം ലഭിച്ച ആശുപത്രി മുന്‍ സൂപ്രണ്ട് ഡോ.ആര്‍. ബിന്ദുകുമാരിക്ക് ചടങ്ങില്‍ യാത്രയയപ്പ് നല്‍കി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു, ഡപ്യൂട്ടി ഡി.എം.ഒ ടി.കെ. ബിന്‍സി, ആശുപത്രി സൂപ്രണ്ട് ഡോ. എം. ശാന്തി, ആര്‍.എം.ഒ: ഡോ. ആശാ പി. നായര്‍, ഒഫ്ത്താല്‍മോളജി ജൂനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ. പി. ദീപ, നഴ്സിംഗ് സൂപ്രണ്ട് വി.ഡി. മായ, എച്ച്.എം.സി. അംഗങ്ങളായ ടി.സി. ബിനോയി, ബോബന്‍ തോപ്പില്‍, പി.കെ. ആനന്ദക്കുട്ടന്‍, രാജീവ് നെല്ലിക്കുന്നേല്‍, പോള്‍സണ്‍ പീറ്റര്‍, ടി.പി അബ്ദുളള, സാബു ഈരയില്‍, അനില്‍ അയര്‍ക്കുന്നം, ജോജി കെ. തോമസ്, ലൂയിസ് കുര്യന്‍, ഹാജി മുഹമ്മദ് റഫീക്ക്, സാല്‍വിന്‍ കൊടിയന്തറ, എന്നിവര്‍ പങ്കെടുത്തു. നിര്‍മ്മിതി കേന്ദ്രത്തിനായിരുന്നു നിര്‍മാണ ചുമതല. 129 കോടി രൂപ മുടക്കി സൂപ്പര്‍ സ്പെഷാലിറ്റി ആശുപത്രി നിര്‍മിക്കുന്നതിന്റെ ഭാഗമായാണ് പഴയ നേത്രശസ്ത്രക്രിയ തിയേറ്റര്‍ പൊളിച്ചുമാറ്റിയത്.
0 Comments