ചെറുകിട വ്യാപാര മേഖലയെ തകര്‍ക്കുന്ന കേന്ദ്ര സര്‍ക്കാര്‍ നയത്തിനെതിരെ പ്രതിഷേധവുമായി വ്യാപാരി വ്യവസായി സമിതിയുടെ നേതൃത്വത്തില്‍ കോട്ടയം ഹെഡ് പോസ്റ്റ് ഓഫീസിനു മുന്നില്‍ ധര്‍ണ്ണ നടത്തി. ജില്ലാ ആശുപത്രി പരിസരത്തുനിന്ന് ഹെഡ് പോസ്റ്റോഫീസിലേക്ക് നടത്തിയ മാര്‍ച്ചിനെ തുടര്‍ന്ന് നടന്ന ധര്‍ണ്ണ സമിതി സംസ്ഥാന സെക്രട്ടറി ES ബിജു ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ഔസേപ്പച്ചന്‍ തകിടിയേല്‍ അധ്യക്ഷത വഹിച്ചു. സമിതി ജില്ലാ സെക്രട്ടറി ജോജി ജോസഫ്, P. A അബ്ദുള്‍ സലിം, MK | സുഗതന്‍, അന്നമ്മ രാജു, MK ജയകുമാര്‍, G സുരേഷ് ബാബു, തുടങ്ങിയവര്‍ പ്രസംഗിച്ചു.
0 Comments