കോട്ടയം കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിന് സമീപം വച്ച് യുവാവിനെ കുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം നെടുമങ്ങാട് മല്ലമ്പ്രക്കോണം ഭാഗത്ത് തടത്തരികത്ത് വീട്ടില്‍ ദീപു.എം (44) എന്നയാളെയാണ് കോട്ടയം വെസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തത്. കോട്ടയത്തെ പല തട്ടുകടകളില്‍ ജോലി ചെയ്തിരുന്ന ഇയാള്‍ താന്‍ രാത്രിയില്‍ കിടന്നുറങ്ങിയിരുന്ന കെഎസ്ആര്‍ടിസി ബസ്റ്റാന്റിന്റെ സമീപമുള്ള കെട്ടിടത്തിന്റെ വരാന്തയില്‍ വര്‍ക്കല സ്വദേശിയായ യുവാവ് കിടന്നുറങ്ങുന്നത് കണ്ട് ഇയാളുമായി വാക്ക് തര്‍ക്കത്തില്‍ ഏര്‍പ്പെടുകയായിരുന്നു. ഇതിനു ശേഷവും യുവാവ് സ്ഥലത്തുനിന്നും പോകാതിരുന്നതിനെ തുടര്‍ന്ന് ഇയാള്‍ കൈയില്‍ കരുതിയിരുന്ന കത്തികൊണ്ട് യുവാവിന്റെ കഷത്തിന് താഴെയും, നെഞ്ചിനും കുത്തുകയായിരുന്നു. വിവരമറിഞ്ഞ് കോട്ടയം വെസ്റ്റ് പോലീസ് സ്ഥലത്തെത്തി ഇയാളെ കീഴ്പ്പെടുത്തുകയായിരുന്നു. കോട്ടയം വെസ്റ്റ് സ്റ്റേഷന് എസ്.എച്ച്.ഒ ശ്രീകുമാര്‍.എം, എസ്.ഐ മാരായ റിന്‍സ് എം.തോമസ്, കുര്യന് കെ.കെ, അജയന് പി.ആര്, സി.പി.ഓ മാരായ സിനൂപ്, സലമോന്‍, ബോബി സ്റ്റീഫന്‍, രതീഷ് കുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു.
0 Comments