Breaking...

9/recent/ticker-posts

Header Ads Widget

കെഎസ്ആര്‍ടിസി സൂപ്പര്‍ഫാസ്റ്റ് ബസുകള്‍ നേര്‍ക്കുനേര്‍ കൂട്ടി ഇടിച്ചു.



അപകടങ്ങള്‍ തുടര്‍ക്കഥയാവുന്ന MC  റോഡില്‍ കെഎസ്ആര്‍ടിസി സൂപ്പര്‍ഫാസ്റ്റ് ബസുകള്‍ നേര്‍ക്കുനേര്‍ കൂട്ടി ഇടിച്ചു. എം.സി റോഡില്‍ പട്ടിത്താനം രത്‌നഗിരി പള്ളിക്ക് മുന്നില്‍ ഇന്നലെ രാത്രി 7 മണിയോടെ നടന്ന അപകടത്തില്‍ ഇരു ബസുകളിലെയും ഡ്രൈവര്‍മാര്‍ക്കും 5  യാത്രക്കാര്‍ക്കും നിസ്സാര പരിക്കേറ്റു. KSRTC ഡ്രൈവറായ സിജോ ഗോപിയെ  മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടത്തെ തുടര്‍ന്ന് എംസി റോഡില്‍ അല്‍പസമയം ഗതാഗത തടസ്സം നേരിട്ടു. തിരുവനന്തപുരം പാലക്കാട് സൂപ്പര്‍ഫാസ്റ്റ് ബസ്സും പാലക്കാട് നിന്നും തിരുവനന്തപുരത്തേക്കുള്ള സൂപ്പര്‍ഫാസ്റ്റ് ബസ്സുമാണ് കൂട്ടിയിടിച്ചത്. ഇട റോഡില്‍ നിന്നും പ്രധാന റോഡിലേക്ക് കടന്നെത്തിയ കാറില്‍ തട്ടാതിരിക്കാന്‍ പാലക്കാട് നിന്നും തിരുവനന്തപുരത്തേക്ക്  പോകുകയായിരുന്ന ബസ്സിന്റെ ഡ്രൈവര്‍ സിജോ ഗോപി വാഹനം വെട്ടിത്തിരിക്കുന്നതിനിടയിലാണ് ബസ്സുകള്‍ കൂട്ടിയിടിച്ചത്. അപകടത്തെ തുടര്‍ന്ന്  ഹൈവേ പോലീസും കുറവിലങ്ങാട് പോലീസും കടുത്തുരുത്തിയില്‍ നിന്നും അഗ്‌നിരക്ഷാസേനയും സ്ഥലത്തെത്തി. ഇരു ബസ്സുകളും കെട്ടിവലിച്ചു മാറ്റുകയായിരുന്നു കടുത്തുരുത്തി ഫയര്‍ സ്റ്റേഷന്‍ അസിസ്റ്റന്റ് ഓഫീസര്‍ ബാബുവിന്റെ നേതൃത്വത്തിലാണ് ഫയര്‍ഫോഴ്‌സ് അംഗങ്ങള്‍ ഗതാഗതതടസ്സം നീക്കിയത്.




Post a Comment

0 Comments