KSRTC പാലാ ഡിപ്പോയില്‍ നിന്നും തെങ്കാശിയിലേക്ക് പുതിയ അന്തര്‍ സംസ്ഥാന സര്‍വ്വീസ് ആരംഭിച്ചു. പാലാ ഡിപ്പോയില്‍ നടന്ന ചടങ്ങില്‍ മാണി സി കാപ്പന്‍ എം.എല്‍.എ തെങ്കാശി ബസ് സര്‍വ്വീസ് ഫ്‌ലാഗ് ഓഫ് ചെയ്തു.നഗരസഭാ ചെയര്‍മാന്‍ ഷാജു തുരുത്തന്‍ അദ്ധ്യക്ഷത വഹിച്ചു. കൗണ്‍സിലര്‍ ജോസ് ഇടേട്ട്, അഡൈ്വസറി ബോര്‍ഡ് അംഗം ജയ്‌സണ്‍ മാന്തോട്ടം, എ.ടി.ഒ.ഷിബു, സാജന്‍ ആലക്കുളം, സജി മഞ്ഞക്കടമ്പില്‍, പ്രശാന്ത് നന്ദകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു. പാലായില്‍ നിന്നും ആരംഭിക്കുന്ന രണ്ടാം തെങ്കാശി സര്‍വ്വീസാണിത്. പ്രഥമ സര്‍വ്വീസ് രാവിലെ 7 30 നും, പുതിയ സര്‍വ്വീസ് ഉച്ചകഴിഞ്ഞ് 3 മണിക്കുമാണ് പുറപ്പെടുന്നത്. ഇതോടൊപ്പം കോയമ്പത്തൂരിലേക്കും പുതിയ സര്‍വ്വീസ് ആരംഭിക്കും.
0 Comments