കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്‌സ് യൂണിയന്‍ ഏറ്റുമാനൂര്‍ ടൗണ്‍ യൂണിറ്റിന്റെ എട്ടാമത് വാര്‍ഷിക പൊതുയോഗം ഏറ്റുമാനൂര്‍ എന്‍എസ്എസ് കരയോഗം ഹാളില്‍ നടന്നു. സമ്മേളനം യൂണിയന്‍ ജില്ലാ പ്രസിഡണ്ട് ജോസഫ് മൈലാടി ഉദ്ഘാടനം ചെയ്തു. ബുധനാഴ്ച രാവിലെ 10ന് നടന്ന സമ്മേളനത്തില്‍ യൂണിറ്റ് പ്രസിഡണ്ട് കെ കെ. സോമന്‍ അധ്യക്ഷനായിരുന്നു. സംസ്ഥാന കൗണ്‍സില്‍ അംഗം കെ എന്‍ സോമദാസന്‍, ജില്ലാ കമ്മിറ്റി അംഗം ഇഎംഎസ് ചന്ദ്രന്‍, സാംസ്‌കാരിക വേദി കണ്‍വീനര്‍ ടി.വി. ശ്രീനിവാസന്‍, സി എന്‍ രാജേന്ദ്രന്‍ നായര്‍, കെ. കെ.അന്നമ്മ തുടങ്ങിയവര്‍ പ്രസംഗിച്ചു. സെക്രട്ടറി ഗോപി പിപി വാര്‍ഷിക റിപ്പോര്‍ട്ട് അവതരിപ്പിച്ചു. പുതിയ ഭരണസമിതി. തെരഞ്ഞെടുപ്പും നടന്നു. എം എന്‍ മോഹനന്‍ വരണാധികാരി ആയിരുന്നു. 2024-25 വര്‍ഷത്തേക്കുള്ള ബജറ്റ് അവതരണവും നടന്നു.
0 Comments