Breaking...

9/recent/ticker-posts

Header Ads Widget

ക്ഷേത്രങ്ങളില്‍ കുംഭഭരണി മഹോത്സവം ഭക്തിനിര്‍ഭരമായി.



ക്ഷേത്രങ്ങളില്‍ കുംഭഭരണി മഹോത്സവം ഭക്തിനിര്‍ഭരമായി. ദേവി പ്രീതിയ്ക്കായി പൊങ്കാല, കലംകരിക്കല്‍ വഴിപാടുകളും, കുംഭകുടം, ഗരുഡന്‍ പറവ,  താലപ്പൊലി ഘോഷയാത്ര എന്നിവയും വിവിധ ക്ഷേത്രങ്ങളില്‍ നടന്നു. കുറിച്ചിത്താനം കാരിപ്പടവത്തു കാവില്‍ കുംഭഭരണി ദിനത്തില്‍ കലം കരിയ്ക്കല്‍ നടന്നു. കാര്‍ഷിക സംസ്‌കൃതിയുമായി ഏറെ ബന്ധമുള്ള കരിക്കല്‍ വഴിപാട് സമര്‍പ്പണത്തിന് ഒന്‍പതു ദേശവഴികളില്‍ നിന്നും ഭക്തര്‍ കാരിപ്പടവത്തു കാവിലെത്തി. ശ്രീബലി എഴുന്നള്ളിപ്പ്, ആനയൂട്ട്, മഹാപ്രസാദമൂട്ട് എന്നിവയും നടന്നു. ബുധനാഴ്ച വൈകീട്ട് നടന്ന പെരുന്താനം ദേശതാലപ്പൊലി ഘോഷയാത്ര ഭക്തി നിര്‍ഭരമായി. താലപ്പൊലിയേന്തിയ ഭക്തരും, വാദ്യമേളങ്ങളും ആട്ടക്കാവടിയും ഘോഷയാത്രയ്ക്ക്മിഴിവേകി.





Post a Comment

0 Comments