കേരളത്തോടുള്ള അവഗണനയില്‍ പ്രതിഷേധിച്ച് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ മന്ത്രിമാരും എംഎല്‍എമാരും എംപിമാരും ഡല്‍ഹിയില്‍ ജന്തര്‍മന്തറില്‍ നടത്തിയ പ്രതിഷേധ സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് നീണ്ടൂരില്‍ ബഹുജന സദസ്സ് നടന്നു. ജനതാദള്‍ ജില്ലാ ജനറല്‍ സെക്രട്ടറി രാജീവ് നെല്ലിക്കുന്നേല്‍ ഉദ്ഘാടനം ചെയ്തു. എല്‍ഡിഎഫ് നിയോജകമണ്ഡലം കണ്‍വീനര്‍ എംഎസ് സാനൂ, സിപിഐ മണ്ഡലം സെക്രട്ടറി എ വൈ പ്രസാദ്, കേരള കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റി മെമ്പര്‍ തോമസ് കോട്ടൂര്‍, നീണ്ടൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രദീപ് കുമാര്‍, സിപിഎം ലോക്കല്‍ സെക്രട്ടറി ഷാജി, സിപിഐ ലോക്കല്‍ സെക്രട്ടറി റോബിന്‍ ജോര്‍ജ്, ജനതാദള്‍ മണ്ഡലം വൈസ് പ്രസിഡന്റ് സുരേഷ് ചെട്ടിയവീട്, സിപിഐ നേതാവ് സി ജെ ഷാജി എന്നിവര്‍ പ്രസംഗിച്ചു.
0 Comments