പ്രവിത്താനം സെന്റ് മൈക്കിള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ലിറ്റില്‍ കൈറ്റ്‌സ് ഏകദിന ക്യാമ്പും ബോധവല്‍ക്കരണ ക്ലാസും സംഘടിപ്പിച്ചു. പൊതുവിദ്യാഭ്യാസത്തെ വകുപ്പിലെ ഏറ്റവും വലിയ ഐ.ടി. കൂട്ടായ്മയായ ലിറ്റില്‍ കൈറ്റ്‌സ് യൂണിറ്റിന്റെ പ്രവര്‍ത്തനങ്ങളെകുറിച്ച് യൂണിറ്റ് അംഗങ്ങളായ കുട്ടികളുടെ മാതാപിതാക്കളിലും അവബോധം സൃഷ്ടിക്കുന്നതിനുവേണ്ടിയാണ് ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിച്ചത്. കോട്ടയം ജില്ലാ കൈറ്റിന്റെ നേതൃത്വത്തിലാണ് ക്യാമ്പ് സംഘടിപ്പിച്ചത്. അഭിരുചിയുള്ള വിദ്യാര്‍ത്ഥികളെ എട്ടാം ക്ലാസില്‍ തന്നെ കണ്ടെത്തി അവര്‍ക്ക് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജിയുടെ പാഠങ്ങളിലൂടെയും പ്രവര്‍ത്തനങ്ങളിലൂടെയും കടന്നുപോകാനുള്ള അവസരമാണ് ലിറ്റില്‍ കൈറ്റ്‌സ് ക്ലബ്ബ് ഒരുക്കുന്നത്. സ്വതന്ത്ര സോഫ്റ്റ്വെയര്‍ അധിഷ്ഠിത പ്രവര്‍ത്തനങ്ങളിലൂടെ പ്രോഗ്രാമിങ്ങ്, ആനിമേഷന്‍ തുടങ്ങിയ മേഖലകളില്‍ പ്രാവീണ്യം നേടുന്ന വിദ്യാര്‍ഥികള്‍ വിവിധ അസൈന്‍മെന്റുകളും തയ്യാറാക്കേണ്ടതുണ്ട്. ക്ലബ്ബ് അംഗങ്ങളുടെ മൂന്നുവര്‍ഷത്തെ പ്രവര്‍ത്തനങ്ങളുടെ അടിസ്ഥാനത്തില്‍ എസ്.എസ്.എല്‍.സി. പരീക്ഷയില്‍ അവര്‍ക്ക് ഗ്രേസ് മാര്‍ക്കിനും അര്‍ഹതയുണ്ട്. കോട്ടയം ജില്ലാ കൈറ്റ് മാസ്റ്റര്‍ ട്രെയിനര്‍ അനൂപ് ഗോപാലകൃഷ്ണന്‍ ക്യാമ്പിന് നേതൃത്വം നല്‍കി . ഹെഡ്മാസ്റ്റര്‍ അജി വി.ജെ., കൈറ്റ് മാസ്റ്റര്‍ ജിനു ജെ. വല്ലനാട്ട്, കൈറ്റ് മിസ്ട്രസ് വിദ്യാ കെ.എസ്., ജിസ്‌ന തോമസ് എന്നിവര്‍ പ്രസംഗിച്ചു.
0 Comments