ലഹരിയുടെ ഉപയോഗവും വിപണനവും സന്തുഷ്ടജീവിതത്തെ തകര്‍ത്ത് കുടുംബത്തെയൊട്ടാകെ ദുരിതത്തിലേക്കു നയിക്കുമെന്നുമുള്ള സന്ദേശവുമായി ഒരുക്കിയ മടക്കം എന്ന സംഗീത ആല്‍ബം ശ്രദ്ധയാകര്‍ഷിക്കുന്നു. അദ്ധ്യാപികയും എഴുത്തുകാരിയുമായ ശ്രീകല ഇളംപള്ളി രചനയും, സംഗീത സംവിധാനവും നിര്‍വഹിച്ച ഗാനം ആലപിച്ചത് വാഴൂര്‍ സാബുവാണ്. ലഹരി ഒരു കുടുംബത്തിന്റെ സന്തുഷ്ടജീവിതം തകര്‍ക്കുന്നത് മനോഹരമായി ചിത്രീകരിച്ച ആല്‍ബത്തില്‍ സംഗീത് സോമന്‍, ഷാര്‍ലറ്റ് സജീവ്, നിള എസ് നായര്‍, അഭിജിത് Ps, ശ്രീകല ടീച്ചര്‍, സതീഷ് ബാബു എന്നിവരാണ് വേഷമിടുന്നത്. മനു പള്ളിക്കത്തോട് ഛായാഗ്രഹണവും, നിഖില്‍ മറ്റത്തില്‍ മഠം എഡിറ്റിംഗും, സുനില്‍ പ്രായാഗ് ഓര്‍ക്കസ്േ്രടഷനും, അജിത് പുതുപ്പള്ളി കലാസംവിധാനവും നിര്‍വഹിച്ചിരിക്കുന്നു. യുവതലമുറയ്ക്ക് ലഹരി വിരുദ്ധ സന്ദേശം നല്‍കുന്ന മടക്കം സംഗീത ആല്‍ബത്തിന്റെ പ്രകാശനം പള്ളിക്കത്തോട് അരവിന്ദ വിദ്യാമന്ദിരം സ്‌കൂളില്‍ നടന്ന ചടങ്ങില്‍ പ്രിന്‍സിപ്പല്‍ കവിത RC നിര്‍വഹിച്ചു.
0 Comments