മാഞ്ഞൂര്‍ ഗ്രാമപഞ്ചായത്തിന്റെ 2024-25 സാമ്പത്തിക വര്‍ഷത്തെ ബജറ്റ് വൈസ് പ്രസിഡന്റ് ബിജു കൊണ്ടൂക്കാല അവതരിപ്പിച്ചു. മാഞ്ഞൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കോമളവല്ലി രവീന്ദ്രന്‍ അദ്ധ്യക്ഷത വഹിച്ചു. 31.5 കോടി രൂപ വരവും 30.87 കോടി രൂപ ചെലവും പ്രതീക്ഷിക്കുന്ന ബജറ്റില്‍ 62.45 ലക്ഷം രൂപയാണ് നീക്കി ബാക്കി . ഉത്പാദന സേവന പശ്ചാത്തല മേഖലകള്‍ക്ക് തുല്യ പ്രാധാന്യമാണ് നല്‍കിയിട്ടുള്ളത്. ഭവന നിര്‍മ്മാണത്തിനും ദാരിദ്യലഘൂകരണ പദ്ധതികള്‍ക്കും മുന്‍തൂക്കം നല്‍കിയിട്ടുണ്ട്. കൃഷി , ടൂറിസം മാലിന്യ സംസ്‌കരണം തുടങ്ങിയ മേഖലകള്‍ക്ക് പ്രാധാന്യം നല്‍കുന്ന ബജറ്റില്‍ 1കാര്‍ഷിക മേഖലയുടെ വികസനത്തിനും തുക മാറ്റി വെച്ചിട്ടുണ്ട്. കുടുംബശ്രീ പ്രവര്‍ത്തകരുമായി ചേര്‍ന്ന് നടപ്പിലാക്കുന്ന ടൂറിസം വികസനത്തിന് 25 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട് . ഉഴവൂര്‍ ബ്ലോക്ക് പ്രസിഡന്റ് പി.സി. കുര്യന്‍ , മാഞ്ഞൂര്‍ ഗ്രാമപഞ്ചായത്ത് സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍മാന്‍മാരായ സാലിമ്മ ജോളി , ചാക്കോ മത്തായി , ജയ്‌നി തോമസ് , മെമ്പര്‍മാരായ പ്രത്യുഷ സുര, ടോമി കാറുകുളം, ആന്‍സി സിബി , ലിസ്സി ജോസ് , ബിനോ സഖറിയാസ് , ബിനോയി ഇമ്മാനുവല്‍സെക്രട്ടറി മാര്‍ട്ടിന്‍ ജോര്‍ജ്ജ് നിര്‍വഹണ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു
0 Comments