Breaking...

9/recent/ticker-posts

Header Ads Widget

കാല്‍ കിലോയോളം തൂക്കം വരുന്ന മുഴ നീക്കം ചെയ്തു.



പിഞ്ച്കുഞ്ഞിന്റെ വയറ്റില്‍ വളര്‍ന്ന കാല്‍ കിലോയോളം തൂക്കം വരുന്ന മുഴ മാര്‍ സ്ലീവാ മെഡിസിറ്റിയില്‍ നടത്തിയ ശസ്ത്രക്രിയയില്‍ നീക്കം ചെയ്തു. രാമപുരം സ്വദേശികളായ ദമ്പതികളുടെ 8 മാസം പ്രായമുള്ള കുഞ്ഞിന്റെ വയറ്റില്‍ നിന്നാണ് മുഴ നീക്കം ചെയ്തത്. തുടര്‍ച്ചയായ ഛര്‍ദ്ദിലിനെ തുടര്‍ന്നാണ് കുഞ്ഞിനെ ആശുപത്രിയില്‍ എത്തിച്ചത്. തുടര്‍ന്ന് സ്‌കാനിങ് നടത്തിയപ്പോഴാണ് കുഞ്ഞിന്റെ വയറ്റില്‍ മുഴ വളരുന്നതായി കണ്ടെത്തിയത്. അത്യപൂര്‍വ്വമായി ഉണ്ടാകുന്ന ലിംഫാന്‍ജിയോമ എന്ന രോഗമാണ് പിഞ്ച്കുഞ്ഞിനെ  ബാധിച്ചിരുന്നത്. അപൂര്‍വ്വമായിശരീരത്തിന്റെ പല ഭാഗങ്ങളിലും കുട്ടികളില്‍ ഈ രോഗം കാണപ്പെടാറുണ്ട്. മാര്‍ സ്ലീവാ മെഡിസിറ്റിയിലെ പീഡിയാട്രിക് സര്‍ജറി വിഭാഗം കണ്‍സല്‍ട്ടന്റ് ഡോ. ചെറിയാന്‍ ജെറിന്‍ ഉമ്മന്റെ നേതൃത്വത്തില്‍  മണിക്കൂറുകള്‍ നീണ്ട ശസ്ത്രക്രിയയിലൂടെയാണ് മുഴ നീക്കം ചെയ്തത്. അനസ്‌തേഷ്യോളജി വിഭാഗം സീനിയര്‍ കണ്‍സല്‍ട്ടന്റ് ഡോ.എബി ജോണും ശസ്ത്രക്രിയയില്‍ പങ്കെടുത്തു. സുഖം പ്രാപിച്ച കുഞ്ഞ് ആശുപത്രിയില്‍ നിന്നു മടങ്ങി.




Post a Comment

0 Comments