മരങ്ങാട്ടുപിള്ളി പഞ്ചായത്തിന്റെ 2024-25 സാമ്പത്തിക വര്‍ഷത്തേക്കുള്ള ബജറ്റ് വൈസ് പ്രസിഡന്റ് ഉഷാ രാജു അവതരിപ്പിച്ചു. 19,96,68,098/- രൂപ വരവും 19,30,77,000/- രൂപ ചെലവും 65,91,098/- രൂപ മിച്ചവും പ്രതീക്ഷിക്കുന്ന ബഡ്ജറ്റാണ് വൈസ് പ്രസിഡന്റ് അവതരിപ്പിച്ചത്. യോഗത്തില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബെല്‍ജി ഇമ്മാനുവല്‍ അദ്ധ്യക്ഷനായിരുന്നു. സ്ഥിരംസമിതി അംഗങ്ങളായ തുളസീദാസ്, ജാന്‍സി ടോജോ, മെമ്പര്‍മാരായ സന്തോഷ്‌കുമാര്‍ എം.എന്‍, പ്രസീദ സജീവ്, നിര്‍മ്മല ദിവാകരന്‍, ലിസ്സി ജോര്‍ജ്ജ്, സലിമോള്‍ ബെന്നി, ബെനറ്റ് പി മാത്യു, ജോസഫ് ജോസഫ്, ലിസി ജോയി, സാബു അഗസ്റ്റിന്‍, സെക്രട്ടറി ശ്രീകുമാര്‍ എസ് കൈമള്‍, അസിസ്റ്റന്റ് സെക്രട്ടറി രാജശ്രീ വി എന്നിവര്‍ സംസാരിച്ചു.
0 Comments