Breaking...

9/recent/ticker-posts

Header Ads Widget

കോണ്‍ഗ്രസ് ധര്‍ണ്ണ നടത്തി



തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കുമുന്നില്‍ രാജീവ് ഗാന്ധിപ്പഞ്ചായത്തിരാജ് സംഘടനയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് ജനപ്രതിനിധി ധര്‍ണ്ണ നടത്തി . തദ്ദേശസ്വയംഭരണ സ്ഥാപന ങ്ങളോടുള്ള അവഗണന അവസാനിപ്പിക്കുക , വികസന മുരടിപ്പിന് പരിഹാരം കാണുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു ധര്‍ണ്ണ.  ജില്ലാതല ഉദ്ഘാടനം മീനച്ചില്‍ പഞ്ചായത്ത് ഓഫീസിനു മുന്നില്‍ രാജീവഗന്ധി പഞ്ചായത്തീരാജ് ജില്ലാ ചെയര്‍മാന്‍ AK  ചന്ദ്രമോഹന്‍ നിര്‍വഹിച്ചു. ഭരണതകര്‍ച്ചക്കും റബര്‍ കര്‍ഷകരോടുള്ള അവഗണനക്കും എതിരെ സര്‍ക്കാരിനെതിരെയുള്ള വിമോചന കാഹളമാകും  കെപിസിസി സമരാഗ്‌നി ജാഥ എന്ന് എ കെ ചന്ദ്രമോഹന്‍ പറഞ്ഞു. മീനച്ചില്‍ പഞ്ചായത്ത് പടിക്കല്‍ നടന്ന യോഗത്തില്‍ മുന്‍ പഞ്ചായത്ത് പ്രസിഡണ്ട് പ്രസാദ് കൊണ്ടുപ്പറമ്പില്‍  അധ്യക്ഷനായിരുന്നു. ജോസ് കെ രാജു, ശിവദാസ് നെല്ലാല, പി എം തോമസ്, സോണി ഓടച്ചുവട്ടില്‍, തോമസ് ഓടക്കല്‍, ജോഷി നെല്ലിക്കുന്നേല്‍,സുകു വാഴമറ്റം, സോയി മുണ്ടാട്ട്, ബേബി നാരിയനാനി, തുടങ്ങിയവര്‍ പ്രസംഗിച്ചു.




Post a Comment

0 Comments