കര്‍ഷക ക്ഷേമനിധി ബോര്‍ഡിന്റെ പ്രവര്‍ത്തനം കാര്യക്ഷമമാക്കണമെന്ന് മോന്‍സ് ജോസഫ് MLA നിയമസഭയില്‍ ആവശ്യപ്പെട്ടു. അംശാദായം കൃത്യമായ പിരിക്കുകയും കര്‍ഷകര്‍ക്ക് ആനുകൂല്യങ്ങള്‍ നല്‍ക്കുകയും വേണം. ഇതെക്കറിച്ചുള്ള MLAയുടെ ചോദ്യത്തിനു മറുപടി പറഞ്ഞ മന്ത്രി ചിഞ്ചുറാണി 15049 കര്‍ഷകര്‍ മാത്രമാണ് ഇതുവരെ ക്ഷേമനിധിയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളതെന്ന് വ്യക്തമാക്കി. പദ്ധതിയില്‍ അംഗമായി മുടക്കമില്ലാതെ 5 വര്‍ഷം അംശാദായം അടയ്ക്കുന്നവര്‍ക്കാണ് ആനുകൂല്യങ്ങള്‍ ലഭിക്കുന്നത്. പദ്ധതി തുടങ്ങിയിട്ട് 2 വര്‍ഷക്കാലം കഴിഞ്ഞതേയുള്ളുവെന്നും ബോര്‍ഡിന്റെ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമായി മുന്നോട്ടു കൊണ്ടു പോകാനുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നു വരുന്നതായും മന്ത്രി പറഞ്ഞു.
0 Comments