കോട്ടയം ജില്ലയിലെ നിരന്തര കുറ്റവാളികളായ അച്ഛനെയും മകനെയും കാപ്പ നിയമപ്രകാരം കോട്ടയം ജില്ലയില്‍ നിന്നും ആറുമാസത്തേക്ക് നാടുകടത്തി.കാഞ്ഞിരപ്പള്ളി വണ്ടന്‍പാറ ഭാഗത്ത് കുന്നേല്‍ വീട്ടില്‍ ഷിബു (52), ഇയാളുടെ മകന്‍ അരുണ്‍ (24) എന്നിവരെയാണ് നാടുകടത്തിയത്. നിരന്തര കുറ്റവാളികളായ ഇവര്‍ക്കെതിരെ ജില്ലാ പോലീസ് മേധാവി കെ കാര്‍ത്തിക് സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഇരുവരും കാഞ്ഞിരപ്പള്ളി, മണിമല എന്നീ സ്റ്റേഷനുകളില്‍ അടിപിടി, കൊലപാതകശ്രമം, ഭവനഭേദനം,സ്ത്രീകളോട് അപമര്യാദയായി പെരുമാറുക തുടങ്ങിയ കേസുകളില്‍ പ്രതികളാണ്.
0 Comments