Breaking...

9/recent/ticker-posts

Header Ads Widget

കുടുംബശ്രീ മിഷന്റെ കീഴില്‍ നഗര ഉപജീവന കേന്ദ്രം പ്രവര്‍ത്തനം ആരംഭിച്ചു.



പാലാ നഗരസഭയില്‍ കുടുംബശ്രീ മിഷന്റെ കീഴില്‍ നഗര ഉപജീവന കേന്ദ്രം പ്രവര്‍ത്തനം ആരംഭിച്ചു. നഗരസഭാ ചെയര്‍മാന്‍ ഷാജു വി. തുരുത്തന്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. നഗരസഭ വൈസ് ചെയര്‍പേഴ്‌സണ്‍  ലീന സണ്ണി പുരയിടം, സ്ഥിരം സമിതി അധ്യക്ഷന്മാരായ സാവിയോ കാവുകാട്ട്,  മായാ പ്രദീപ്, കൗണ്‍സിലര്‍മാരായ ബൈജു കൊല്ലംപറമ്പില്‍, തോമസ് പീറ്റര്‍, സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍  ശ്രീകല അനില്‍കുമാര്‍,  സി.ഡി.എസ് വൈസ് ചെയര്‍പേഴ്‌സണ്‍  സിജി പ്രദീപ്, സി.ഡി.എസ് ഭാരവാഹികളായ  മഞ്ജു കെ ,  ജിത രാജേഷ്,  തങ്കമ്മ തോമസ്,  ലൗലി, രമ്യ ജോസഫ്,  മിനി രവി , സിഡിഎസ് അക്കൗണ്ടന്റ് സ്മിത, NULM സിറ്റി മിഷന്‍ മാനേജര്‍  മനു കെ.ജി, MTP .ഉല്ലാസ് ബാബു, നഗരസഭ ഉദ്യോഗസ്ഥര്‍ എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു. കുടുംബശ്രീ ഓക്‌സിലറി ഗ്രൂപ്പ് അംഗമായ  ഗോപിക വിനായകിന്റെ ചുമതലയിലാണ് സെന്റര്‍ പ്രവര്‍ത്തിക്കുന്നത്. എല്ലാ വിധ ഓണ്‍ലൈന്‍ സേവനങ്ങളും പൊതുജനങ്ങള്‍ക്ക് മിതമായ നിരക്കില്‍ ഈ കേന്ദ്രം വഴി ലഭ്യമാകുന്നതാണ്. നഗരസഭയുടെ മാര്‍ക്കറ്റ് കോംപ്ലക്‌സിലെ രണ്ടാം നിലയിലാണ് നഗര ഉപജീവന കേന്ദ്രം പ്രവര്‍ത്തിക്കുന്നത്.




Post a Comment

0 Comments