നസ്രാണി മാപ്പിള സംഘത്തിന്റെ മലങ്കരയിലെ വിവിധ ദേശ യോഗങ്ങളുടെ ഭാരവാഹികള്‍ പൂഞ്ഞാര്‍ പള്ളി സന്ദര്‍ശിച്ചു വൈദികരോടും കൈക്കാരന്മാരോടും സംഭവവികാസങ്ങള്‍ വിലയിരുത്തി. സമുദായത്തിന്റെ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. . കോട്ടയം ജില്ലാ സെക്രട്ടറി സി എം ജോര്‍ജ് ചെമ്പകത്തിനാല്‍ പ്രമേയം അവതരിപ്പിച്ചു. പൂഞ്ഞാര്‍ ദേശയോഗം പ്രസിഡന്റ് സാബു പൂണ്ടിക്കുളം അധ്യക്ഷത വഹിച്ചു. കൂട്ടിക്കല്‍ യോഗം സെക്രട്ടറി ഷാജി മൂന്നാനപ്പള്ളില്‍, അരുവിത്തുറ യോഗം പ്രസിഡന്റ് അഡ്വ. ജോമി പെരുനിലം, കുറവിലങ്ങാട് യോഗം പ്രതിനിധി സാബു വേങ്ങച്ചുവട്ടില്‍ തുടങ്ങിയവരും പാലാ, കടനാട്, മുണ്ടക്കയം, ഏറ്റുമാനൂര്‍ യോഗങ്ങളില്‍ നിന്നും പൂഞ്ഞാര്‍ ഇടവകയില്‍ നിന്നുമുള്ള അംഗങ്ങളും പങ്കെടുത്തു. മയക്കുമരുന്ന് - തീവ്രവാദ സ്വഭാവമുള്ള പ്രശ്‌നങ്ങള്‍ തെരുവുകളിലും മറ്റും അരങ്ങേറുന്നതും അത്തരക്കാരെ വെള്ളപൂശുകയും പിന്തുണയ്ക്കുകയും ചെയ്യും വിധം വിവിധ പ്രസ്ഥാനങ്ങള്‍ ഉള്ളതുമായ കേരളത്തിന്റെ അവസ്ഥയെ രാജ്യസുരക്ഷയുടെ വിഷയമായി കണ്ട് NIA യും കേന്ദ്രസര്‍ക്കാരും ഏറ്റെടുത്തു നടപടികള്‍ സ്വീകരിച്ച് പരിഹരിക്കണമെന്ന് പ്രമേയത്തില്‍ നസ്രാണി സമുദായ യോഗം ആവശ്യപ്പെട്ടു.
0 Comments