Breaking...

9/recent/ticker-posts

Header Ads Widget

മെറ്റല്‍ ക്രഷര്‍ യൂണിറ്റില്‍ വിജിലന്‍സിന്റെ മിന്നല്‍ പരിശോധനയില്‍ ലക്ഷങ്ങളുടെ നികുതി വെട്ടിപ്പ് കണ്ടെത്തി.



നെടുംകുന്നത്തെ മെറ്റല്‍ ക്രഷര്‍ യൂണിറ്റില്‍ വിജിലന്‍സിന്റെ മിന്നല്‍ പരിശോധനയില്‍ ലക്ഷങ്ങളുടെ നികുതി വെട്ടിപ്പ് കണ്ടെത്തി. നെടുംകുന്നം റോയല്‍ ഗ്രാനൈറ്റ്‌സില്‍ ശനിയാഴ്ച പുലര്‍ച്ചെ കോട്ടയം വിജിലന്‍സ് യൂണിറ്റ് നടത്തിയ പരിശോധനയില്‍ പാസില്ലാതെ കരിങ്കല്ലും മെറ്റല്‍ അടക്കമുള്ള അനുബന്ധ ഉത്പന്നങ്ങളും ലോറിയില്‍ കൊണ്ടു പോകുന്നതായി കണ്ടെത്തി. കഴിഞ്ഞ ഒരു മാസത്തെ രേഖകള്‍ പരിശോധിച്ചപ്പോള്‍ 2728 ലോഡ് പാറ ഉത്പന്നങ്ങള്‍ GST അടച്ച് കൊണ്ടുപോയിട്ടുണ്ടെങ്കിലും ഇവയില്‍ 220 എണ്ണത്തിനു മാത്രമാണ് പാസ് ഉണ്ടായിരുന്നതെന്നും കണ്ടെത്തി.  പാസ് ഉണ്ടെങ്കില്‍ മാത്രമെ സര്‍ക്കാരിന് കൃത്യമായി  നികുതി ലഭിക്കുകയുള്ളു. ഒരു മാസക്കാലത്തിനുള്ളില്‍ 58 ലക്ഷം രൂപയുടെ നികുതി വെട്ടിപ്പു നടന്നതായാണ് വിജിലന്‍സ് കണ്ടെത്തിയത്. കഴിഞ്ഞ മാസത്തെ കണക്കുകള്‍ വിജിലന്‍സ് പരിശോധിച്ചു വരികയാണ്. വിജിലന്‍സ് SP VG വിനോദ് കുമാറിന്റെ നിര്‍ദ്ദേശപ്രകാരം Cl മഹേഷ് പിള്ളയുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.




Post a Comment

0 Comments