ഡ്രൈവിംഗ് ടെസ്റ്റിന് ആധുനിക സൗകര്യങ്ങളുള്ള ഗ്രൗണ്ട് തയ്യാറാക്കുന്ന ചുമതല ഡ്രൈവിംഗ് സ്‌കൂളുകളെ ഏല്‍പ്പിക്കാനുള്ള നീക്കത്തില്‍ പ്രതിഷേധമുയരുന്നു. സാമ്പത്തിക പ്രതിസന്ധിയുടെ പേരില്‍ ടെസ്റ്റിംഗ് ഗ്രൗണ്ട് ഒരുക്കേണ്ട ചുമതലയില്‍ നിന്നും മോട്ടോര്‍ വാഹന വകുപ്പ് ഒഴിഞ്ഞു മാറുമ്പോള്‍ ഡ്രൈവിംഗ് സ്‌കൂളുകള്‍ക്ക് വലിയ ബാധ്യതയാണുണ്ടാവുന്നത്. ഗ്രൗണ്ടുകള്‍ തയ്യാറാക്കാന്‍ കഴിയാതെ പോകുമ്പോള്‍ ഈ മേഖലയിലുള്ളവര്‍ വലിയ പ്രതിസന്ധിയെ നേരിടുകയാണ്.
0 Comments