ഞീഴൂര്‍ പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ആരവം ടൂറിസം ഫെസ്റ്റിന് തുടക്കമായി. തുരുത്തിപ്പള്ളി ചിറയിലാണ് ടൂറിസം ഫെസ്റ്റ് നടക്കുന്നത്. ടൂറിസം ഫെസ്റ്റിന്റെ ഉദ്ഘാടനം പ്രശസ്ത ഗായകന്‍ കൊച്ചിന്‍ മന്‍സൂര്‍ നിര്‍വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ശ്രീകല ദിലീപ് അധ്യക്ഷത വഹിച്ചു. ടൂറിസം ഫെസ്റ്റിന്റെ തീം പ്രസന്റേഷന്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.വി.സുനില്‍ നിര്‍വഹിച്ചു. വൈസ് പ്രസിഡന്റ് കെ.പി. ദേവദാസ്, ജില്ലാ പഞ്ചായത്ത് അംഗം ജോസ് പുത്തന്‍കാല , ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍മാരായ സ്‌കറിയാ വര്‍ക്കി, നളിനി രാധാകൃഷ്ണന്‍, പഞ്ചായത്ത് സ്ഥിരം സമിതി അംഗങ്ങളായ ബീന ഷിബു, രാഹുല്‍ രാജ്, മെമ്പര്‍മാരായ പി.ആര്‍ സുഷമ, ലിസ്സി ജീവന്‍, ശരത് ശശി, തോമസ് പനക്കന്‍, ശ്രീലേഖ മണിലാല്‍, ഡി അശോക് കുമാര്‍, ഷൈനി സ്റ്റീഫന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് കൊച്ചിന്‍ മന്‍സൂര്‍ അവതരിപ്പിച്ച ഗാനസന്ധ്യയും അരങ്ങേറി. ഫെസ്റ്റ് ഞായറാഴ്ച സമാപിക്കും.
0 Comments