ഞീഴൂര്‍ കാട്ടാമ്പാക്ക് ഗവണ്‍മെന്റ് യു.പി സ്‌കൂളില്‍ നിര്‍മ്മിക്കുന്ന വര്‍ണ്ണക്കൂടാരം പ്രീ പ്രൈമറി പാര്‍ക്കിന്റെ നിര്‍മ്മാണ ഉദ്ഘാടനം ഞീഴൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീകല ദിലീപ് നിര്‍വഹിച്ചു. വാര്‍ഡ് മെമ്പര്‍ അശോക് കുമാര്‍ ഡി അധ്യക്ഷനായിരുന്നു. കുറവിലങ്ങാട് എ.ഇ.ഒ ഡോക്ടര്‍ കെ.ആര്‍ ബിന്ദുജി മുഖ്യപ്രഭാഷണം നടത്തി. ബിപിസി സതീഷ് ജോസഫ്, വര്‍ണ്ണ കൂടാരം പ്രോജക്ട് വിശദീകരിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ.പി ദേവദാസ്, ബ്ലോക്ക് പഞ്ചായത്ത് അംഗം നളിനി രാധാകൃഷ്ണന്‍, പഞ്ചായത്ത് മെമ്പര്‍മാരായ ലില്ലി മാത്യു, സുഷമ പി.ആര്‍ ഹെഡ്മിസ്ട്രസ് ലീന കെ, ഷാജി TR , സിന്ധു KM തുടങ്ങിയവര്‍ പ്രസംഗിച്ചു.
0 Comments