കടുത്തുരുത്തി സെന്റ് മൈക്കിള്‍സ് സ്‌കൂളില്‍ പഠനോത്സവം സംഘടിപ്പിച്ചു. സ്‌കൂളിലെ വിദ്യാര്‍ത്ഥികളുടെ 2023-24 അധ്യയനവര്‍ഷത്തെ പ്രവര്‍ത്തന മികവുകള്‍ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള പഠനോത്സവ പരിപാടി സ്‌കൂള്‍ പ്രധാന അധ്യാപിക സുജാ മേരി തോമസ് ഉദ്ഘാടനം ചെയ്തു. സ്റ്റാഫ് സെക്രട്ടറി ബിജു സി ജെ അധ്യക്ഷന്‍ ആയിരുന്നു. സീനിയര്‍ അസിസ്റ്റന്റ് ജിജിമോള്‍ എബ്രഹാം മുഖ്യപ്രഭാഷണം നടത്തി. കഴിഞ്ഞ അധ്യയന വര്‍ഷം നേടിയ വിവിധ അറിവുകളും അനുഭവങ്ങളും പ്രദര്‍ശിപ്പിക്കാന്‍ കുട്ടികള്‍ക്ക് അവസരമൊരുക്കുകയാണ് പഠനോത്സവം. കുട്ടികള്‍ നിര്‍മ്മിച്ചവിവിധ പഠന മാതൃകകളുടെ പ്രദര്‍ശനവും നടന്നു.. കുട്ടികള്‍വിവിധ കലാപരിപാടികളും, അവതരിപ്പിച്ചു. പരിപാടിയുടെ മുഖ്യ സംഘാടകന്‍ ഡെന്നിസ് സ്റ്റീഫന്‍, അധ്യാപകന്‍ മാത്യു ഫിലിപ് എന്നിവര്‍ പ്രസംഗിച്ചു. അധ്യാപകരായ സിസ്റ്റര്‍ നീന, ജിനോ തോമസ്, രാഹുല്‍ ദാസ് കെ. ആര്‍, മാത്യൂസ് ജോര്‍ജ്, നിമിഷ മുരളി, ടീന പി ജോണ്‍ എന്നിവര്‍ നേതൃത്വം നല്‍കി.
0 Comments