Breaking...

9/recent/ticker-posts

Header Ads Widget

യുഡിഎഫ് അംഗങ്ങള്‍ യോഗം ബഹിഷ്‌ക്കരിച്ചു .



ഷാജു തുരുത്തന്‍ നഗരസഭ അധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ട ശേഷം നടന്ന ആദ്യ നഗരസഭാ യോഗം  അലങ്കോലപ്പെടുത്താന്‍ ഭരണപക്ഷം തന്നെ മുന്‍കൈയെടുത്തതായി പ്രതിപക്ഷ ആരോപണം. പതിവുള്ള ഇരിപ്പിടങ്ങള്‍ വിട്ട് ഭരണപക്ഷ അംഗങ്ങള്‍ പ്രതിപക്ഷം ഇരിക്കുന്ന കസേരകള്‍ കയ്യടക്കിയാണ് മനപ്പൂര്‍വം പ്രകോപനം സൃഷ്ടിച്ചത്.  ഇരുവശങ്ങളിലുമായി പ്രതിപക്ഷവും ഭരണപക്ഷവും ഇരിക്കുന്ന സാധാരണ ഇരിപ്പിടക്രമം അട്ടിമറിച്ച് മൂന്നു ഗ്രൂപ്പ് ആയിട്ടാണ് ഭരണപക്ഷം കൗണ്‍സില്‍ ഹാളില്‍ നിലയുറപ്പിച്ചത്.  ഇത് ഭരണമുന്നണിയിലെ അനൈക്യത്തിന്റെ വ്യക്തമായ പ്രതിഫലനം ആണെന്ന് യുഡിഎഫ് അംഗങ്ങള്‍ ചൂണ്ടിക്കാട്ടി. 

പ്രതിഷേധ സൂചകമായി  പ്രതിപക്ഷ അംഗങ്ങള്‍ ഒറ്റക്കെട്ടായി നടുത്തളത്തില്‍ ഇറങ്ങുകയും അവിടെ കസേരയിട്ട് ഇരിക്കുകയും ചെയ്തു.

തുടര്‍ന്ന് അജണ്ട വായിച്ചു തുടങ്ങിയപ്പോള്‍ തന്നെ വാര്‍ഡ് ഫണ്ട് വിതരണത്തിലെ പക്ഷപാതം  പ്രതിപക്ഷം ചൂണ്ടിക്കാട്ടി.  മുന്‍കാലങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഈ ഭരണപക്ഷം അധികാരത്തിലേറിയ ശേഷമുള്ള മൂന്നുവര്‍ഷങ്ങളിലും പ്രതിപക്ഷ അംഗങ്ങള്‍ കൗണ്‍സിലര്‍മാരായ 9 വാര്‍ഡുകളിലും കുറഞ്ഞ തുകയാണ് വാര്‍ഡ് ഫണ്ട് ആയി അനുവദിക്കുന്നത്. ഇത് പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ പ്രതിനിധാനം ചെയ്യുന്ന വാര്‍ഡിലെ ജനങ്ങളോടുള്ള അനീതിയും അവഗണനയുമാണെന്ന് പ്രതിപക്ഷ നേതാവ് പ്രൊഫ.സതീശ് ചൊള്ളാനി ചൂണ്ടിക്കാട്ടി.

പാലാ കത്തീഡ്രല്‍ പള്ളിയും,  അരമനയും,  സെന്റ് തോമസ് കോളേജും അരുണാപുരം പള്ളി, മരിയന്‍ ഹോസ്പ്പിറ്റല്‍ ഉള്‍പ്പെടെയുള്ള പ്രദേശങ്ങള്‍ പ്രതിപക്ഷ കൗണ്‍സിലര്‍മാരുടെ വാര്‍ഡുകളിലാണ്.  ഇവിടങ്ങളിലെ പ്രബുദ്ധരായ വോട്ടര്‍മാരോട് ഉള്ള വെല്ലുവിളിയാണ് ഭരണമുന്നണി നടത്തുന്നത് എന്നും പ്രതിപക്ഷം ചൂണ്ടിക്കാട്ടി. തുടര്‍ന്ന് പ്രതിഷേധ സൂചകമായി കൗണ്‍സിലര്‍മാരായ പ്രൊഫ.സതീശ് ചൊള്ളാനി, ജോസ് എടേട്ട്, പ്രിന്‍സ് വി സി ,ജിമ്മി ജോസഫ്, മായ രാഹുല്‍, ആനി ബിജോയി, സിജി ടോണി, ലിസിക്കുട്ടി മാത്യു, ലിജി ബിജു തുടങ്ങിയവര്‍ കൗണ്‍സില്‍ ബഹിഷ്‌ക്കരിക്കുകയായിരുന്നു.




Post a Comment

0 Comments