Breaking...

9/recent/ticker-posts

Header Ads Widget

പാലായില്‍ കുടുംബശ്രീയുടെ ആഭിമുഖ്യത്തില്‍ നഗരചന്ത തുറന്നു.



പാലായില്‍ കുടുംബശ്രീയുടെ ആഭിമുഖ്യത്തില്‍ നഗരചന്ത തുറന്നു. കുടുംബശ്രീ സംഘകൃഷി ഗ്രൂപ്പുകളുടെ കാര്‍ഷിക ഉത്പന്നങ്ങളും സംരംഭകരുടെ ഗുണമേന്മയേറിയ തനതുല്‍പന്നങ്ങളും നഗരപ്രദേശങ്ങളില്‍ എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് നഗരചന്ത ആരംഭിക്കുന്നത്. പാലാ കുടുംബശ്രീ സി.ഡി.എസിന്റെ നേതൃത്വത്തില്‍ നഗരസഭയുടെ തെക്കേക്കര ഷോപ്പിംഗ് കോംപ്ലക്‌സ് കോമ്പൗണ്ടില്‍ പ്രവര്‍ത്തനമാരംഭിക്കുന്ന നഗരചന്ത പാലാ നഗരസഭ ചെയര്‍മാന്‍ ഷാജു വി തുരുത്തന്‍ ഉദ്ഘാടനം ചെയ്തു. നഗരസഭ വൈസ് ചെയര്‍പേഴ്‌സണ്‍ ലീന സണ്ണി പുരയിടം, സ്ഥിരം സമിതി അധ്യക്ഷന്മാരായ സാവിയോ കാവുകാട്ട്,  മായാ പ്രദീപ്, കൗണ്‍സിലര്‍, ബൈജു കൊല്ലംപറമ്പില്‍, സിഡിഎസ് ചെയര്‍പേഴ്‌സണ്‍  ശ്രീകല അനില്‍കുമാര്‍, കുടുംബശ്രീ ജില്ലാ മിഷന്‍ ജില്ലാ പ്രോഗ്രാം മാനേജര്‍ അനൂപ് ചന്ദ്രന്‍, NULM സിറ്റി മിഷന്‍ മാനേജര്‍ മനു കെ.ജി, സി.ഡി.എസ് വൈസ് ചെയര്‍പേഴ്‌സണ്‍ സിജി പ്രദീപ്, സി.ഡി.എസ് ഭാരവാഹികള്‍  എം.ഇ. സി  സിജി, ബ്ലോക്ക് കോ-ഓര്‍ഡിനേറ്റര്‍ ശിവപ്രസാദ്, നഗരസഭ ഉദ്യോഗസ്ഥര്‍ എന്നിവര്‍ സന്നിഹിതരായിരുന്നു. കുടുംബശ്രീ അയല്‍ക്കൂട്ട അംഗമായ  മേരിക്കുട്ടി ഫ്രാന്‍സിസിനാണ് നഗരചന്തയുടെ സംഘാടന ചുമതല. കുടുംബശ്രീ സംഘകൃഷി ഗ്രൂപ്പുകളുടെ കാര്‍ഷിക ഉത്പന്നങ്ങളും, ജില്ലയിലെ വിവിധ കുടുംബശ്രീ സംരംഭകരുടെ തനത് ഉല്‍പ്പന്നങ്ങളും മിതമായ നിരക്കില്‍ ചന്തയില്‍ നിന്നും ലഭ്യമാകും.




Post a Comment

0 Comments