Breaking...

9/recent/ticker-posts

Header Ads Widget

പാലാ ഊരശാല റോഡ് സഞ്ചാര യോഗ്യ മാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധ ധര്‍ണ



പാലാ ഊരശാല റോഡ് സഞ്ചാര യോഗ്യ മാക്കണമെന്ന് ആവശ്യപ്പെട്ട് അരുണപുരം വെസ്റ്റ് റെസിഡന്‍സ് അസ്സോസിയേഷന്റെ നേതൃത്വത്തില്‍ പ്രതിഷേധ ധര്‍ണ നടത്തി. 25 വര്‍ഷം മുമ്പാണ് ഈ റോഡ് ടാര്‍ ചെയ്തത്. പൊട്ടിപോളിഞ്ഞ റോഡില്‍ കൂടി സഞ്ചാരം ദുരിതത്തിലായിരിക്കുമ്പോഴാണ് ഊരശാല കുടിവെള്ള പദ്ധതിക്കു വേണ്ടി റോഡ് കുഴിച്ചത്. ഇതോടെ ഇതിലെയുള്ള യാത്ര ഏറെ ദുഷ്‌കരമായി. അരുണപുരം വെസ്റ്റ് റെസിഡന്‍സ് അസ്സോസിയേഷന്‍ നിരവധി തവണ മന്ത്രിക്കും എംഎല്‍എയ്ക്കും പാലാ മുനിസിപ്പല്‍ അധികാരികള്‍ക്കും പരാതി നല്‍കിയെങ്കിലും ഒരു നടപടിയും സ്വീകരിച്ചില്ല. ദിവസേന നൂറു കണക്കിന് വാഹനങ്ങളും, കാല്‍നട യാത്രക്കാരും സഞ്ചരിക്കുന്ന ഊരശാല റോഡ്  25 വര്‍ഷം മുമ്പാണ് ഈ റോഡ് ടാര്‍ ചെയ്തത്. റോഡ് അടിയന്തിരമായി ടാര്‍ ചെയ്ത് സഞ്ചാരയോഗ്യമാക്കണമെന്ന് ആവശ്യപ്പെട്ടു പാലാ മുനിസിപ്പല്‍ ഓഫീസിന് മുമ്പില്‍ ധര്‍ണ്ണ നടത്തി. പ്രസിഡന്റ് അഡ്വ സത്യരക്നകുമാറിന്റെ അധ്യക്ഷതയില്‍ നടന്ന ധര്‍ണ്ണ അഡ്വ എസ് ഹരി ഉദ്ഘാടനം ചെയ്തു. മാത്യു ജോസഫ് , രാധാകൃഷ്ണന്‍ വടക്കനാട്ട് , ശിവന്‍കുട്ടി നടുപ്പറമ്പില്‍, തോമസ്‌കുട്ടി ജോര്‍ജ്, തോമസ്‌കുട്ടി നേച്ചിക്കാട്ട് എന്നിവര്‍ പ്രസംഗിച്ചു. മാര്‍ച്ച്  5 ന് മുമ്പ് റോഡ് ടാര്‍ ചെയ്ത് സഞ്ചാര യോഗ്യമാക്കുമെന്ന് മുനിസിപ്പല്‍ ചെയര്‍മാന്‍ ഷാജു തുരുത്തന്‍ ഉറപ്പുനല്‍കി.




Post a Comment

0 Comments