പാലാ സെന്റ് മേരീസ് ജി .എച്ച്. എസ് .എസില്‍ തിളക്കം 2024 പഠനോത്സവം നടന്നു. 2023-24 അധ്യയന വര്‍ഷത്തില്‍ വിദ്യാര്‍ത്ഥികള്‍ നേടിയ അക്കാദമിക മികവുകളുടെ പ്രദര്‍ശനവും വിവിധ കലാപരിപാടികളുമാണ് പഠനോത്സവത്തില്‍ ഉള്‍പ്പെടുത്തിയിരുന്നത്. തിളക്കം 2024 ന്റെ ഉദ്ഘാടനം നഗരസഭാ ചെയര്‍മാന്‍ ഷാജു തുരുത്തന്‍ നിര്‍വഹിച്ചു. സമ്മേളനത്തില്‍ പാലാ ബി.പി.ഒ. ജോളിമോള്‍ ഐസക് അധ്യക്ഷയായിരുന്നു. ലിറ്റില്‍ കൈറ്റ്‌സ് കുട്ടികള്‍ തയ്യാറാക്കിയ ഡിജിറ്റല്‍ മാഗസിന്‍ പ്രകാശനം വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ബൈജു കൊല്ലംപറമ്പില്‍ നിര്‍വഹിച്ചു. ഹെഡ്മിസ്ട്രസ് സിസ്റ്റര്‍ ലിസ്യു ജോസ് സ്റ്റാഫ് പ്രതിനിധി ഫാദര്‍ ലിജോ മാപ്രക്കരോട്ട് ,പി.ടി.എ. പ്രസിഡന്റ് പാട്രിക് ജോസഫ് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. കുട്ടികള്‍ തങ്ങള്‍ വിദ്യാലയത്തില്‍ നിന്നും പാഠ്യ പാഠ്യേതര പ്രവര്‍ത്തനങ്ങളിലൂടെ നേടിയെടുത്ത മികവുകള്‍ ക്രിയാത്മകമായി അവതരിപ്പിച്ചു. വിവിധ വിഷയങ്ങളില്‍ കുട്ടികള്‍ക്ക് ഉള്ള അവഗാഹവും സര്‍ഗ്ഗാത്മകശേഷിയും പ്രദര്‍ശിപ്പിക്കാനും രക്ഷിതാക്കള്‍ക്ക് കൂടി കാണാനും അവസരമൊരുക്കിയാണ് തിളക്കം 2024 പഠനോത്സവം നടന്നത്.
0 Comments