പാലാ സെന്റ് തോമസ് കോളേജ് വൈസ് പ്രിന്‍സിപ്പലും മലയാളവിഭാഗം മേധാവിയുമായ ഡോ. ഡേവിസ് സേവ്യര്‍ രചിച്ച പദശുദ്ധി കോശം എന്ന ഗ്രന്ഥത്തിന്റെ പ്രകാശനം നടന്നു. പാലാ രൂപതാദ്ധ്യക്ഷനും കോളേജ് രക്ഷാധികാരിയുമായ മാര്‍ ജോസഫ് കല്ലറങ്ങാട്ട് കോളേജ് മാനേജര്‍ റവ ഡോ. ജോസഫ് തടത്തിലിന് നല്‍കി പ്രകാശനം നിര്‍വഹിച്ചു. സെന്റ് തോമസ് ്‌കോളേജ് ഐ.ക്യൂ എ.സി.യും പ്രസാധകരായ കോട്ടയം എന്‍.ബി.എസ്സും ചേര്‍ന്നാണ് ചടങ്ങ് സംഘടിപ്പിച്ചത്. ബൈബിളിലെ 72 പുസ്തകങ്ങളുടെ വൈവിധ്യവും ആഴവും ദൃശ്യമാകുന്ന 172 വാക്കുകളുടെ ചരിത്രവും പരിണാമ ഭേദങ്ങളും അവതരിപ്പിക്കുന്ന പദശുദ്ധി കോശം കൈരളിയുടെ കനകമാണെന്ന് ബിഷപ്പ് കല്ലറങ്ങാട്ട് അനുസ്മരിച്ചു. മാര്‍ സ്ലീവാ മെഡിസിറ്റി മാനേജറും പ്രഭാഷകനുമായ ഡോ. സാബു ഡി. മാത്യു പുസ്തകം പരിചയപ്പെടുത്തി. ഫദര്‍ ജെയിംസ് ജോണ്‍ മംഗലത്ത് മുഖ്യ പ്രഭാഷണം നടത്തി. ദീപനാളം എഡിറ്റര്‍ ഫാ. കുര്യന്‍ തടത്തില്‍, N B S മാനേജര്‍ അനൂപ് ജി, സുരേഷ് പി എസ്., ഡോ സോജന്‍ പുല്ലാട്ട് എന്നിവര്‍ പ്രസംഗിച്ചു.
0 Comments