പാലാ സെന്റ് തോമസ് കോളേജില്‍ ലോക തണ്ണീര്‍ത്തട ദിനാചരണം നടത്തി. ലയണ്‍സ് ക്ലബ് ഓഫ് അരുവിത്തുറയും, പാലാ സെന്റ് തോമസ് കോളേജ് ഭൂമിത്രസേനയും, എന്‍.എസ്.എസ് യൂണിറ്റും സംയുക്തമായാണ് ലോക തണ്ണീര്‍ത്തട ദിനാചരണവും ശുചിത്വ ദിനാചരണവും നടത്തിയത്. പരിപാടിയുടെ ഉത്ഘാടനം ചലച്ചിത്ര സംവിധായകന്‍ ഭദ്രന്‍ മാട്ടേല്‍ നിര്‍വഹിച്ചു. സെന്റ് തോമസ് കോളേജ് പ്രിന്‍സിപ്പല്‍ പ്രൊഫസര്‍ ഡോക്ടര്‍ ജെയിംസ് ജോണ്‍ അധ്യക്ഷനായിരുന്നു. ലയണ്‍സ് ജില്ലാ പ്രൊജക്റ്റ് കോ-ഓര്‍ഡിനേറ്റര്‍ സിബി മാത്യു പ്ലാത്തോട്ടം മുഖ്യപ്രഭാഷണം നടത്തി. ടോമി കുറ്റിയാങ്കല്‍ എന്‍. എസ്.എസ് പ്രോഗ്രാം ഓഫീസര്‍മാരായ ഡോക്ടര്‍ ജയേഷ് ആന്റണി, പ്രൊഫസര്‍ റോബേഷ് തോമസ് എന്നിവര്‍ ആശംസകളര്‍പ്പിച്ചു. മാഞ്ഞൂര്‍ കൃഷി ഓഫീസര്‍ ഷിജിന വി.എം ബോധവത്കരണ ക്ലാസ്സ് നയിച്ചു. എന്‍.എസ്.എസ് വോളിണ്ടിയര്‍ സെക്രട്ടറിമാരായ ജെയിന്‍ ഷാജി, ഹരി ഗോവിന്ദ് എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. ദിനാചാരണത്തിന്റെ ഭാഗമായി കോളേജ് ക്യാമ്പസും പരിസര പ്രദേശങ്ങളും ശുചീകരിച്ചു. സെന്റ് തോമസ് കോളജ് അങ്കണത്തില്‍ നിന്നും കൊട്ടാരമറ്റം വരെ ശുചിത്വ അവബോധന റാലിയും ബോധവത്കരണ ലഘുലേഖകളുടെ വിതരണവും നടത്തി.
0 Comments