Breaking...

9/recent/ticker-posts

Header Ads Widget

പാലാ വൈക്കം റോഡില്‍ വാഹനാപകടങ്ങള്‍ തുടര്‍ക്കഥയാവുന്നു.



പാലാ വൈക്കം റോഡില്‍ വാഹനാപകടങ്ങള്‍ തുടര്‍ക്കഥയാവുന്നു. മരങ്ങാട്ടുപിള്ളി കുറിച്ചിത്താനം കവലയ്ക്കു സമീപം സ്വകാര്യബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ബൈക്ക് യാത്രികന്‍ മരണമടഞ്ഞു. പടിഞ്ഞാറ്റിന്‍കര കുളപ്പുറത്ത് KN രാധാകൃഷ്ണന്‍ ആണ് മരണമടഞ്ഞത്. 64 വയസ്സായിരുന്നു. പടിഞ്ഞാറ്റിന്‍കര എട്ടങ്ങാടി ഭാഗത്ത് കട നടത്തുകയിരുന്നു രാധാകൃഷ്ണന്‍. പാലാ ഭാഗത്തേക്ക് പോകുകയായിരുന്ന ബൈക്കും, വൈക്കത്തേക്ക് പോകുകയായിരുന്ന സ്വകാര്യ ബസ്സുമാണ് റോഡിലെ വളവില്‍ കൂട്ടിയിടിച്ചത്. വൈകീട്ട് ഏഴരയോടെയായിരുന്നു അപകടം. പാലാ വൈക്കം റോഡിന്റെ വീതി കുറവും അപകടവളവുകളും അപകടങ്ങള്‍ക്കു കാരണമാവുകയാണ്. വളവുകള്‍ നിവര്‍ത്തണമെന്ന ആവശ്യം ശക്തമാണെങ്കിലും നടപടികളുണ്ടാവുന്നില്ലെന്ന് ആക്ഷേപമുയരുന്നു.




Post a Comment

0 Comments