പാലായില്‍ വ്യാപാരി വ്യവസായി ഏകോപന സമിതിയും യൂത്ത് വിംഗും സംയുക്തമായി സംഘടിപ്പിച്ച ക്രിസ്മസ് ന്യൂഇയര്‍ ഷോപ്പിംഗ് ഫെസ്റ്റിന്റെ സമ്മാന കൂപ്പണ്‍ നറുക്കെടുപ്പ് നടന്നു. 100ല്‍ പരം സമ്മാനങ്ങളാണ് ഫെസ്റ്റിനോടനുബന്ധിച്ച് വ്യാപാര സ്ഥാപനങ്ങളിലൂടെ നല്‍കിയ കൂപ്പണ്‍ നറുക്കെടുപ്പിലൂടെ നല്‍കുന്നത്. ക്രിസ്മസ് ന്യൂയര്‍ ആഘോഷങ്ങള്‍ക്ക് നിറപ്പകിട്ടേകിയാണ് ഷേപ്പിംഗ് ഫെസ്റ്റിവല്‍ സംഘടിപ്പിച്ചത്. പാലാ വ്യാപാരഭവനില്‍ നടന്ന നറുക്കെടുപ്പ് വ്യാപാരി വ്യവസായി ഏകോപന സമിതി ജനറല്‍ സെക്രട്ടറി വി.സി ജോസഫ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ബൈജു കൊല്ലംപറമ്പില്‍, യൂത്ത് വിംഗ് പ്രസിഡന്റ് ആന്റണി കുറ്റിയാങ്കല്‍, സെക്രട്ടറി ജോണ്‍ ദര്‍ശന, ട്രഷറര്‍ എബിസണ്‍ ജോസ് തുടങ്ങിയവര്‍ പങ്കെടുത്തു. നറുക്കെടുപ്പിലെ വിജയികള്‍ക്ക് ഫെബ്രുവരി 17 ന് പാലാ വ്യാപാരഭവനില്‍ നടക്കുന്ന യോഗത്തില്‍ സമ്മാനങ്ങള്‍ വിതരണം ചെയ്യും.
0 Comments