ഗുഡ്‌സ് ട്രെയിന്‍ കടന്നുപോകുന്നതിനായി പാലരുവി എക്‌സ്പ്രസ് ഒരു മണിക്കൂറോളം പിടിച്ചിട്ടതായി യാത്രക്കാരുടെ പരാതി. കോട്ടയം മുതല്‍ ഷെഡ്യൂള്‍ സമയത്തിനും മുമ്പേ എല്ലാ സ്റ്റേഷനിലും എത്തിച്ചേര്‍ന്ന പാലരുവിയെ എറണാകുളം ടൗണിലെ യാര്‍ഡിലാണ് പിടിച്ചിട്ടത് . പാലരുവി പിടിച്ചിട്ട ശേഷം ഗുഡ്‌സ് ട്രെയിന് ടൗണിലേയ്ക്ക് സിഗ്‌നല്‍ നല്‍കുകയായിരുന്നു. പിന്നീട് 40 മിനിറ്റുകള്‍ക്ക് ശേഷമാണ് പാലരുവിയ്ക്ക് സിഗ്‌നല്‍ നല്‍കിയത്. പാലരുവി കടന്നുപോയി അരമണിക്കൂറിന് ശേഷമുള്ള കോഴിക്കോട് ശതാബ്ദിയിലെത്തുന്ന ജീവനക്കാരാണ് ഗുഡ്‌സ് ട്രെയിന്‍ ഓപറേറ്റ് ചെയ്യേണ്ടിയിരുന്നത്. കണ്‍ട്രോളിംഗ് വിഭാഗത്തിലുണ്ടായ ആശയക്കുഴപ്പമാണ് ഗുഡ്‌സിന് ആദ്യം സിഗ്‌നല്‍ നല്‍കാന്‍ കാരണമായത്. പഞ്ചിംഗ് ലേറ്റായി നിരവധി ജീവനക്കാര്‍ക്ക് ഇതുമൂലം പകുതി സാലറി നഷ്ടമായി. കോട്ടയത്ത് നിന്ന് എറണാകുളം ഭാഗത്തേയ്ക്ക് ഓഫീസ് സമയത്ത് എത്താന്‍ കഴിയുന്ന ഏക ട്രെയിനാണ് പാലരുവി എക്‌സ്പ്രസ്സ്. ആയിരക്കണക്കിന് ആളുകളാണ് കോട്ടയം ജില്ലയിലെ പല സ്റ്റേഷനുകളില്‍ നിന്ന് പാലരുവിയില്‍ എറണാകുളത്തേയ്ക്ക് സഞ്ചരിക്കുന്നത്. ഗതാഗത സൗകര്യമൊന്നുമില്ലാത്ത സ്റ്റേഷന്‍ ഔട്ടറില്‍ ആയിരങ്ങളെ ബന്ദിയാക്കിയ റെയില്‍വേയുടെ നടപടിയില്‍ പ്രതിഷേധിക്കുന്നതായി യാത്രക്കാരുടെ പ്രതിനിധികളായ ശ്രീജിത് കുമാര്‍, അജാസ് വടക്കേടം എന്നിവര്‍ പറഞ്ഞു.
0 Comments