Breaking...

9/recent/ticker-posts

Header Ads Widget

നവീകരിച്ച ദൈവാലയത്തിന്റെ ആശീര്‍വാദകര്‍മ്മം വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് 3 ന്



പാലാ രൂപതയിലെ ആദ്യകാല കുരിശിന്റെ വഴി തീര്‍ത്ഥാടന കേന്ദ്രമായ പാമ്പൂരാംപാറയിലെ വ്യാകുലമാതാ പള്ളിയുടെ നവീകരിച്ച ദൈവാലയത്തിന്റെ ആശീര്‍വാദകര്‍മ്മം വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് 3 ന് നടക്കുമെന്ന് കവീക്കുന്ന് സെന്റ് എഫ്രേംസ് പള്ളി വികാരി ഫാ ജോസഫ് വടകര അറിയിച്ചു. പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് ആശീര്‍വാദകര്‍മ്മം നിര്‍വ്വഹിക്കും. പാലാ രൂപത വികാരി ജനറാള്‍ ജോസഫ് തടത്തില്‍ കുര്‍ബാന അര്‍പ്പിക്കും. തുടര്‍ന്ന് കുരിശിന്റെ വഴി പ്രാര്‍ത്ഥനയും നടക്കും. 94 വര്‍ഷം മുമ്പ് 1930ലാണ് പാമ്പൂരാംപാറ തീര്‍ത്ഥാടന കേന്ദ്രത്തിനു തുടക്കം കുറിച്ചത്. ധന്യന്‍ കദളിക്കാട്ടില്‍ മത്തായി അച്ചനാണ് പാമ്പൂരാംപാറയിലെ പള്ളി സ്ഥാപിച്ചത്. 1931 ല്‍ പാമ്പൂരാംപാറയില്‍ കുരിശു സ്ഥാപിച്ചു കുരിശിന്റെ വഴിക്കു തുടക്കം കുറിച്ചു. കാലപ്പഴക്കം കൊണ്ട് ജീര്‍ണ്ണിച്ചു പോയ ആദ്യകാല കപ്പേള 1991 ല്‍ നവീകരിച്ചിരുന്നു. പിന്നീട് ഫാ ജോസഫ് വടകര മുന്‍കൈയ്യെടുത്ത് 30 ലക്ഷത്തോളം രൂപ ചെലവൊഴിച്ചാണ് ആധുനിക രീതിയില്‍ നവീകരണം പൂര്‍ത്തീകരിച്ചിരിക്കുന്നത്. കവീക്കുന്ന് സെന്റ് എഫ്രേംസ് പള്ളിയുടെ കീഴിലാണ് പാമ്പൂരാംപാറ വ്യാകുലമാതാ പള്ളി.





Post a Comment

0 Comments