Breaking...

9/recent/ticker-posts

Header Ads Widget

കഞ്ചാവുമായി അന്യസംസ്ഥാനക്കാരായ നാലു പേരെ പോലീസ് അറസ്റ്റ് ചെയ്തു



കഞ്ചാവുമായി അന്യസംസ്ഥാനക്കാരായ നാലു പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഒഡീഷ സ്വദേശികളായ  ജഗന്‍ മാലിക് (25), ഭൂനാഥ് മാലിക്  (23), ബികേഷ് മാലിക് (25), ദീപു മാലിക് (28) എന്നിവരെയാണ് ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തിലുള്ള ലഹരി വിരുദ്ധ സ്‌ക്വാഡ് പിടികൂടിയത്. അന്യസംസ്ഥാന തൊഴിലാളികളെ കേന്ദ്രീകരിച്ച് വില്‍പ്പനയ്ക്കായി സംസ്ഥാനത്തിനു വെളിയില്‍ നിന്നും കഞ്ചാവ് എത്തിയിട്ടുള്ളതായി ജില്ലാ പോലീസ് മേധാവി കെ.കാര്‍ത്തിക്കിന്  ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ജില്ലാ ലഹരിവിരുദ്ധ സ്‌ക്വാഡും,പാലാ പോലീസും ചേര്‍ന്ന് ഇന്നലെ വൈകിട്ടോടുകൂടി നടത്തിയ പരിശോധനയിലാണ്  പാലായിലെ പ്രമുഖ പ്ലൈവുഡ് കമ്പനിയിലെ ജീവനക്കാര്‍  താമസിക്കുന്ന റൂമില്‍ നിന്നും 3.29 കിലോഗ്രാം കഞ്ചാവുമായി ഒഡീഷ്യ സ്വദേശികളായ നാലു പേരെ പിടികൂടുന്നത്. പാലാ സ്റ്റേഷന്‍ എസ്.എച്ച്.ഒ ജോബിന്‍ ആന്റണി, എസ്.ഐ മാരായ ബിനു വി.എല്‍, രാജു സി.വി, അനില്‍ എ.കെ , പ്രകാശ് ജോര്‍ജ്, എ.എസ്.ഐ മാരായ സുഭാഷ് വാസു, സുമേഷ് ഇ.എസ്, കൂടാതെ  ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡ് അംഗങ്ങളുമാണ് ജില്ലാ പോലീസ് മേധാവിയുടെ സംഘത്തില്‍ ഉണ്ടായിരുന്നത്. ഇവര്‍ക്ക് കഞ്ചാവ് എത്തിച്ചു കൊടുക്കുന്നവരെപ്പറ്റിയുള്ള അന്വേഷണം നടത്തിവരികയാണ്. ഇവരെ കോടതിയില്‍ ഹാജരാക്കി.




Post a Comment

0 Comments