Breaking...

9/recent/ticker-posts

Header Ads Widget

വാഹനങ്ങള്‍ തുരുമ്പെടുത്ത് നശിക്കുന്നു



ഏറ്റുമാനൂര്‍ പോലീസ് സ്റ്റേഷന്‍ കോമ്പൗണ്ടില്‍ കോടികള്‍ വിലമതിക്കുന്ന വാഹനങ്ങള്‍ തുരുമ്പെടുത്ത് നശിക്കുന്നു .വിവിധ അപകടങ്ങളിലും കേസുകളിലും പെട്ട  നൂറുകണക്കിന് വാഹനങ്ങളാണ് പോലീസ് സ്റ്റേഷന്‍ കോമ്പൗണ്ടില്‍ കൂട്ടിയിട്ടിരിക്കുന്നത്. സ്ഥലപരിമിതി വന്നതുമൂലം ജെസിബി ഉപയോഗിച്ച് കൂന കൂട്ടിയിട്ടിരിക്കുകയാണ് വാഹനങ്ങള്‍. പരിസര മലിനീകരണത്തിനൊപ്പം വലിയ സാമ്പത്തിക നഷ്ടവുമാണ് ഉപയോഗയോഗ്യമല്ലാതായ വാഹനങ്ങള്‍ മൂലം ഉണ്ടാവുന്നത്. നിയമത്തിന്റെ നൂലാമാലകളില്‍ കുടുങ്ങിക്കിടക്കുന്ന ഇത്തരം വാഹനങ്ങള്‍ ലേലം ചെയ്ത് വില്‍ക്കുന്നതിനോ നിബന്ധനകള്‍ക്ക് വിധേയമായി പുനരുപയോഗിക്കുകയോ ചെയ്യണ മെന്ന ആവശ്യമുയരുകയാണ്. നടപടി ക്രമങ്ങളിലെ നൂലാമാലകളാണ് ഇത്തരത്തില്‍ വാഹനങ്ങള്‍ നശിക്കുവാന്‍ പ്രധാനമായും കാരണമാകുന്നത്. പൊ തു ഖജനാവിന്    മുതല്‍ കൂട്ടുവാന്‍ കഴിയുന്ന  ലക്ഷങ്ങളാണ് തുരുമ്പെടുത്തു നശിക്കു ന്ന വാഹനങ്ങള്‍  മൂലം നഷ്ടമാകുന്നത്.




Post a Comment

0 Comments