Breaking...

9/recent/ticker-posts

Header Ads Widget

ലൈഫ് സ്‌കില്‍ ഡെവലപ്പ്‌മെന്റ് പ്രോഗ്രാം സമാപിച്ചു



കഴിഞ്ഞ ഒരു വര്‍ഷമായി പ്രവിത്താനം സെന്റ് മൈക്കിള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടന്നുവന്നിരുന്ന ലൈഫ് സ്‌കില്‍ ഡെവലപ്പ്‌മെന്റ് പ്രോഗ്രാം സമാപിച്ചു. പാലാ രൂപത കോര്‍പ്പറേറ്റ് എജുക്കേഷനല്‍ ഏജന്‍സി സെക്രട്ടറി റവ. ഫാ. ജോര്‍ജ് പുല്ലുകാലായില്‍ സമാപനസമ്മേളനം ഉദ്ഘാടനം ചെയ്തും. നിത്യജീവിതത്തിലെ നമ്മുടെ ശീലങ്ങള്‍ ജീവിത വിജയത്തിനുള്ള അവസരങ്ങള്‍ തേടുന്നതാകുമ്പോള്‍ അതിന് ഫലം ഉറപ്പാണെന്ന്   അദ്ദേഹം പറഞ്ഞു.  പ്രവിത്താനം സെന്റ് മൈക്കിള്‍സ് സ്‌കൂള്‍ നടത്തിയ ലൈഫ് പ്രോഗ്രാമില്‍ വിവിധ ദിവസങ്ങളിലായി വിവിധ രംഗങ്ങളിലെ പ്രമുഖര്‍ ക്ലാസുകള്‍ നയിച്ചു.   ചൂണ്ടച്ചേരി സെന്റ് ജോസഫ്‌സ് എന്‍ജിനീയറിങ് കോളേജ്പാലാ സെന്റ് തോമസ് കോളേജ്,  പാലാ അല്‍ഫോന്‍സ കോളേജ് ,  ഫയര്‍ഫോഴ്‌സ് എന്നീ സ്ഥാപനങ്ങളുടെ മേല്‍നോട്ടത്തിലും വിദഗ്ധ ക്ലാസുകള്‍ നടന്നു.  സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ അജി വി.ജെ.യുടെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ അല്‍ഫോന്‍സാ കോളേജ് പ്രിന്‍സിപ്പല്‍ റവ. ഡോ. ഷാജി ജോണ്‍, നിഷ ജോസ് കെ. മാണി, ജിനു ജെ.വല്ലനാട്ട്, അനു ജോര്‍ജ്, ഭദ്ര അനില്‍രാജ് തുടങ്ങിയവര്‍ പ്രസംഗിച്ചു.




Post a Comment

0 Comments