Breaking...

9/recent/ticker-posts

Header Ads Widget

വെളിച്ചെണ്ണ നിര്‍മാണ ഫാക്ടറിയില്‍ തീപിടുത്തം



രാമപുരത്ത് വെളിച്ചെണ്ണ നിര്‍മാണ ഫാക്ടറിയില്‍ തീപിടുത്തം. പുലര്‍ച്ചെയുണ്ടായ തീപിടുത്തത്തില്‍ ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടം. രാമപുരത്ത് ടേസ്റ്റ് ഇറ്റ് വെളിച്ചെണ്ണ നിര്‍മ്മിക്കുന്ന ഫാക്ടറിയിലാണ് വന്‍ തീപിടുത്തമുണ്ടായത്. പുലര്‍ച്ചെ 5 മണി യോടെ വഴിയാത്രക്കാരാണ് തീ ഉയരുന്നത് കണ്ടത്. പാലാ, കൂത്താട്ടുകുളം, ഉഴവൂര്‍ എന്നിവിടങ്ങളില്‍ നിന്നും ഫയര്‍ഫോഴ്‌സ് യൂണിറ്റുകള്‍ മണിക്കൂറുകളോളം പരിശ്രമിച്ചാണ് തീയണച്ചത്. ഫാക്ടറി പൂര്‍ണമായും കത്തിനശിച്ചു. ഷോര്‍ട് സര്‍ക്യൂട്ടാണ് തീപിടുത്തത്തിന് കാരണമായതെന്ന് കരുതപ്പെടുന്നു.  ടണ്‍ കണക്കിന് കൊപ്രാ, പിണ്ണാക്ക് തുടങ്ങിയവ കത്തിനശിച്ചു.




Post a Comment

0 Comments