കര്‍ണാടക ബാങ്കിന്റെ മാനസിക പീഡനം മൂലം ആത്മഹത്യ ചെയ്ത ഫുട്‌വെയര്‍ വ്യാപാരി കെ.സി ബിനുവിന്റെ കുടുംബത്തിന് കേരള റീറ്റെയ്ല്‍ ഫുട്‌വെയര്‍ അസോസിയേഷന്‍ 5 ലക്ഷം രൂപ നല്‍കി . കെ ആര്‍ എഫ് എ സംസ്ഥാന കമ്മിറ്റി ഭാരവാഹികള്‍ സഹായധനം കൈമാറി . സംസ്ഥാന പ്രസിഡണ്ട് എം എന്‍ മുജീബ് റഹ്‌മാന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി നൗഷല്‍ തലശ്ശേരി, സംസ്ഥാന ട്രഷറര്‍ ബിജു ഐശ്വര്യ, ഹുസൈന്‍ കുന്നുകര, നാസര്‍ പാണ്ടിക്കാട്, റാഫി കുട്ടിക്കട, ബിനോയ് പത്തനംതിട്ട ശ്രീകുമാര്‍ ആര്‍പ്പുക്കര, ഹമീദ് കൈതക്കുളം ജലീല്‍മൂസ, നിയാസ് എറണാകുളം, ഉണ്ണി പാദ്യകം, നിറം ശരീഫ് ,ഉണ്ണി സംഗീത , ശഫീര്‍ മൗലാന തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.
0 Comments