പാലായില്‍ നവീകരണം പൂര്‍ത്തിയാക്കിയ RV റോഡിന്റെ ഉദ്ഘാടനം മാണി സി കാപ്പന്‍ എം.എല്‍.എ നിര്‍വഹിച്ചു. എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും അനുവദിച്ച 11.40 ലക്ഷം രൂപ മുടക്കി യാണ് റോഡ് നവീകരിച്ചത്. വാര്‍ഡ് കൗണ്‍സിലര്‍മാരായ നീന ജോര്‍ജ് ചെറുവള്ളി, സതി ശശികുമാര്‍ റെസിഡന്റ്‌സ് അസോസിയേഷന്‍ രക്ഷാധികാരി മാത്യു സെബാസ്റ്റ്യന്‍ മേടയ്ക്കല്‍, പ്രസിഡന്റ് ജോസ് വേരനാനി, സെക്രട്ടറി അഡ്വ എ.എസ് തോമസ് തുടങ്ങിയവര്‍ പങ്കെടുത്തു. ആര്‍.വി റോഡ് റസിഡന്റ്‌സ് അസോസിയേഷന്‍ നല്‍കിയ നിവേദനത്തെത്തുടര്‍ന്നാണ് റോഡ് നവീകരണത്തിനു തുക അനുവദിച്ചത്.
0 Comments