കോട്ടയത്തിന് ഒന്നും നല്‍കാത്ത പൊള്ളയായ ബഡ്ജറ്റ് ആണ് ധനമന്ത്രി ഇന്ന് കേരള നിയമസഭയില്‍ അവതരിപ്പിച്ചിരിക്കുന്നതെന്ന് യുഡിഎഫ് കോട്ടയം ജില്ലാ ചെയര്മാന് സജി മഞ്ഞക്കടമ്പില്‍ ആരോപിച്ചു. എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് പ്രകടനപത്രികയില്‍ റബറിന് 250 രൂപ തറവില പ്രഖ്യാപിക്കുമെന്ന വാഗ്ദാനം കാറ്റില്‍ പറത്തി റബറിന് 10രൂപ മാത്രം താങ്ങുവില വര്‍ദ്ധിപ്പിച്ചു. റബര്‍ കൃഷിക്കാരെ അപമാനിച്ച് വിലക്കയറ്റം കൊണ്ട് പൊറുതിമുട്ടി നില്ക്കുന്ന കേരളത്തില്‍ ബജറ്റിലെ നികുതി വര്‍ദ്ധനവ് വീണ്ടും വിലക്കയറ്റത്തിന് കാരണമാകുമെന്നും സജി പറഞ്ഞു
0 Comments